SPORTS
‘അങ്കിൽ ഗില്ലിനെ’ കൂട്ടിക്കൊണ്ടു വരണമെന്ന് കോലിയുടെ മകൻ അകായ്‌യുടെ ‘അധ്യാപിക’, വൈറലായി ഇന്ത്യൻ ക്യാപ്റ്റന്റെ കമന്റ്– വിഡിയോ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ ‘രാജാവും’ (കിങ്) ‘രാജകുമാരനും’ (പ്രിൻസ്) ആണ് യഥാക്രമം വിരാട് കോലിയും ശുഭ്മൻ ഗില്ലും. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ അടുപ്പവും ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചതമാണ്. മൈതാനത്തും പുറത്തും ഇരുവരും തമ്മിലുള്ള സൗഹൃദനിമിഷങ്ങൾ പലപ്പോഴും കണ്ടിട്ടുമുണ്ട്. . കോലിയെ തന്റെ ആരാധനാപാത്രമായും വഴികാട്ടിയുമായാണ് ഗിൽ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.ഇൻഫ്ലുൻസറായ വിദുഷി മഹേശ്വരി, അകായുടെ സ്കൂൾ അധ്യാപികയായി അഭിനയിക്കുന്നതാണ് റീൽ. വിഡിയോയിൽ, ക്ലാസിൽ സംസാരിച്ചതിന് ശിക്ഷയായി അകായോട് അവന്റെ മാതാപിതാക്കളെ (വിരാട് കോലിയെയും അനുഷ്ക ശർമയെയും) അടുത്ത ദിവസം സ്കൂളിൽ കൂട്ടിക്കൊണ്ടുവരാൻ അവർ ആവശ്യപ്പെടുന്നു. ഇതിനു ശേഷം ചെറിയ നാണത്തോടെ, കുട്ടിയോട് ‘അങ്കിൾ’ ശുഭ്‌മൻ ഗില്ലിനെയും കൂടെ കൂട്ടാൻ പറയുന്നു. ‘യുവഅധ്യാപിക’യ്ക്ക് ഗില്ലിനോയുള്ള ആരാധന വ്യക്തമാക്കുന്നതായിരുന്നു റീൽ. ഇതോടെ കോലിയും ഗില്ലും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് വിരാട് കോലി ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. ഏകദിന ടീമിന്റെയും ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ്. ഈ മാസം അവസാനം ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലൂടെ ഇരുവരും വീണ്ടും ഒരുമിച്ച് കളത്തിലിറങ്ങും.
Auto ⏭️


