SPORTS

സെഞ്ചറിയുമായി കളം നിറഞ്ഞ് ഇഷാൻ കിഷന്റെ (135 പന്തിൽ 111*) ‘ക്യാപ്റ്റൻ’ ഇന്നിങ്സ്; ‘അടി’ വാങ്ങിക്കൂട്ടി മുഹമ്മദ് സിറാജ്


ചെന്നൈ ∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫിയുടെ ഫൈനലിന്റെ ആദ്യ ദിനം സൗത്ത് സോണിനെതിരെ ഈസ്റ്റ് സോൺ ശക്തമായ നിലയിൽ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോൺ, സെഞ്ചറി നേടിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ (135 പന്തിൽ 111*), അർധസെഞ്ചറി നേടിയ കുമാർ കുശാഗ്ര (75 പന്തിൽ 63*), അഭിമന്യു ഈശ്വരൻ (86 പന്തിൽ 72), ശിഖർ മോഹൻ (120 പന്തിൽ 85) എന്നിവരുടെ ബാറ്റിങ് കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് നേടി. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇഷാൻ കിഷനും കുമാർ കുശാഗ്രയുമാണ് ക്രീസിൽ. ടോസ് നേടി ബാറ്റിങ്ങിനിറിങ്ങിയ ഈസ്റ്റ് സോണിന് ഓപ്പണർമാരായ അഭിമന്യു ഈശ്വരനും വൈഭവ് സൂര്യവംശിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തു. പതിവുപോലെ ബോളർമാരെ കടന്നാക്രമിച്ച വൈഭവ്, ഒരു സിക്സും അഞ്ച് ഫോറും സഹിതമാണ് 37 പന്തിൽ 44 റൺസെടുത്തത്. 15–ാം ഓവറിൽ മിലിന്ദാണ് വൈഭവിനെ പുറത്താക്കിയത്. പിന്നലെയെത്തിയ ശിഖർ മോഹനും ശ്രദ്ധയോടെ ബാറ്റുവീശി. എന്നാൽ ആദ്യ സെഷൻ അവസാനിക്കുന്നതിനു മുൻപു തന്നെ അഭിമന്യു ഈശ്വരൻ ണ്ണൗട്ടായി. മൂന്നാം സെഷൻ മുഴുവൻ ബാറ്റുവീശിയ ഇവർ സൗത്ത് സോൺ ബാറ്റർമാരെ ശരിക്കും പരീക്ഷിച്ചു. റെഡ് ബോൾ ശൈലിയിൽ ഇഷാൻ നങ്കൂരമിട്ടപ്പോൾ ഏകദിന ശൈലിയിലായിരുന്നു കുമാറിന്റെ ബാറ്റിങ്. 122 പന്തിലാണ് ഇഷാൻ തന്റെ പത്താം ഫസ്റ്റ് ക്ലാസ് സെഞ്ചറി പൂർത്തിയാക്കിയത്. 67 പന്തിലാണ് കുമാർ കുശാഗ്ര ഏഴാം ഫസ്റ്റ് ക്ലാസ് അർധസെഞ്ചറി തികച്ചത്. ഇതിനു പിന്നാലെ ഇരുവരും ബൗണ്ടറികളുമായി ആക്രമണം കടുപ്പിച്ചു. ഒരു സിക്സും 14 ഫോറുമാണ് ഇഷാന്റെ ബാറ്റിൽനിന്നു പിറന്നത്. കുമാർ കുശാഗ്ര അഞ്ച് സിക്സും നാലു ഫോറും പായിച്ചു.


Auto ⏭️

Back to top button