NEWS
ഓച്ചിറ ആലപ്പാട് അഴീക്കൽ ക്ഷേത്രത്തിനു സമീപം കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊല്ലം∙ ഓച്ചിറ ആലപ്പാട് അഴീക്കൽ പൂക്കോട്ട് ക്ഷേത്രത്തിനു സമീപം കടലിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. കടൽഭിത്തിയോടു ചേർന്നുള്ള പാറയിടുക്കിൽ അടിഞ്ഞ നിലയിലായിരുന്നു മൃതദേഹം.ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഏതാനും ദിവസത്തെ പഴക്കമുള്ളതിനാൽ മരിച്ചയാളുടെ പ്രായം ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Fashion ⏭️


