NEWS

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ വീണ്ടും സമരത്തിലേക്ക്? മിനിമം യാത്രാനിരക്ക് 15 ആക്കണമെന്ന് ആവശ്യം

പ്രതീകാത്മക ചിത്രം

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ വീണ്ടും സമരത്തിലേക്കെന്ന് സൂചന. പ്രിയദർശിനി പദ്ധതിമൂലം കനത്ത നഷ്‌ടമാണ് നേരിടുന്നതെന്ന് സ്വകാര്യ ബസ് ഉടമകൾ നിരന്തരം പരാതിപ്പെടുന്നുണ്ട്. പദ്ധതിമൂലം സ്വകാര്യമേഖലയ്‌ക്കുണ്ടായ നഷ്‌ടത്തെക്കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്‌ദ്ധ സമിതിയുടെ റിപ്പോർട്ടുകൾ അപര്യാപ്‌തമാണെന്നാണ് സ്വകാര്യ ബസ്‌ ഉടമകൾ പറയുന്നത്. മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മറ്റന്നാൾ ഇതുസംബന്ധിച്ചുള്ള സമരപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് മേഖലയ്‌ക്കുണ്ടായ നഷ്‌ടം നികത്തുന്നതിനായി റൂട്ടും സമയവും പുതുക്കണമെന്നുൾപ്പടെയുള്ള ശുപാർശകളാണ് വിദഗ്‌ദ്ധ സമിതി റിപ്പോർട്ടിലുള്ളത്. ഒരേ റൂട്ടിൽ ഒരേ സമയങ്ങളിൽ രണ്ട് ബസുകളും സർവീസ് നടത്തുന്നതാണ് നഷ്‌ടത്തിന് കാരണം. കെഎസ്‌ആർടിസി ഷെഡ്യൂളുകൾ പുന:ക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിനെടുക്കുക തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, റിപ്പോർട്ടിലെ നിർദേശങ്ങളിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.

Read News ⏭️

Back to top button