SPORTS

എന്റെ ഭാര്യ ദുലീപ് ട്രോഫി കാണുന്നു, വൈഭവിനു വേണ്ടി മാത്രം, അവൻ ലോകക്രിക്കറ്റ് ഭരിക്കും: പുകഴ്ത്തി മുൻ ഇന്ത്യൻ താരം


മുംബൈ∙ ഇന്ത്യൻ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. വൈഭവ് സൂര്യവംശി ഉണ്ടായതു കൊണ്ട് തന്റെ ഭാര്യ പോലും ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി മത്സരങ്ങൾ കാണുന്നുണ്ടെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായ വൈഭവ് സെൻട്രൽ സോണിനെതിരായ സെമി ഫൈനലിൽ 92, 40 റൺസുകളാണ് സ്കോർ ചെയ്തത്. നോർത്ത് ഈസ്റ്റ് സോണിനെതിരായ ക്വാർട്ടറിൽ താരം എട്ടു റൺസ് മാത്രമായിരുന്നു നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലും സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വൈഭവ് ദുലീപ് ട്രോഫി കളിക്കുന്നത്.‘‘വൈഭവ് വളരെ മികച്ച രീതിയിലാണു കളിക്കുന്നത്. അതിന് അദ്ദേഹത്തിന് ആവശ്യത്തിന് പ്രോത്സാഹനം ലഭിക്കണം. കൃത്യമായി പാകപ്പെടുത്തിയാൽ അവന്‍ സൂപ്പർ സ്റ്റാറാകും. ടെസ്റ്റ് ക്രിക്കറ്റിനെ പഴയ മഹത്വത്തിൽ എത്തിക്കാൻ വൈഭവിനു സാധിക്കും. എല്ലാവരും ദുലീപ് ട്രോഫി കാണുന്നത് വൈഭവിനു വേണ്ടിയിട്ടാണ്. എന്റെ ഭാര്യയും ദുലീപ്് ട്രോഫി കാണുന്നുണ്ട്. വൈഭവിന്റെ കളി കാണുന്നതിനു വേണ്ടി മാത്രമാണിത്.’’


Auto ⏭️

Back to top button