CINEMA

ന്യൂജെൻ സ്റ്റൈലിൽ രജനി

ജയിലർ 2 ലുക്ക് പുറത്തായി

ജയിലർ 2 എന്ന ചിത്രത്തിലെ രജനികാന്തിന്റെ ലുക്ക് പുറത്തായി. ആരാധകരെ വിസ്മയിപ്പിക്കുന്ന ലുക്ക് സോഷ്യൽ മീഡിയയിൽ തീപിടിപ്പിക്കുന്നു. ജയിലറിലെ മുത്തുവേൽ പാണ്ഡ്യന്റെ ചെറുപ്പകാല ലുക്കാണ് പുറത്തിറങ്ങിയത്. ഈ ലുക്കിൽ ആയിരിക്കും ചിത്രത്തിൽ രജനികാന്ത് പ്രത്യക്ഷപ്പെടുക.താടി ട്രിം ചെയ്ത് മിലിട്ടറി കട്ട് മുടിയുമായാണ് രജനി. പുതിയ ലുക്ക് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള രജനി ആരാധകർ ഉറ്റുനോക്കുന്ന ചിത്രം ആണ് ജയിലർ 2. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 ഒക്ടോബർ 15ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

മോഹൻലാൽ, ഹൃത്വിക് റോഷൻ, ശിവരാജ്‌കുമാർ, ജാക്കി ഷ്രോഫ് എന്നിവർ അതിഥിവേഷത്തിൽ എത്തുന്നു. ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയാണ് പ്രതിനായകൻ. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. രജനികാന്തും നെൽസണും ആദ്യമായി ഒന്നിച്ച ബ്ളോക് ബസ്റ്റർ ചിത്രം ജയിലർ 2023 ഒക്ടോബർ 10ന് തിയേറ്ററുകളിൽ എത്തി.


Business ⏭️

Back to top button