BUSINESS

വിവാഹത്തിന് സ്വര്‍ണ്ണം നല്‍കിയാല്‍ പെണ്‍മക്കള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമില്ലേ; കേരളത്തിലെ സ്വത്ത് വിഭജന നിയമങ്ങള്‍ ഇങ്ങനെ


Hindu Succession Act: സ്വത്ത് തര്‍ക്കം പലപ്പോഴും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കാറുണ്ട്. പ്രത്യേകിച്ച ഒരു വില്‍പ്പത്രത്തിന്റെ അഭാവത്തില്‍. കേരളത്തില്‍ കുടുംബ സ്വത്ത് വിഭജനം പലപ്പോഴും സങ്കീര്‍ണ്ണമായ നിയമ ചട്ടക്കൂടുകളും ആഴത്തിലുള്ള വൈകാരിക ബന്ധങ്ങളും കൂടിച്ചേരുന്നു. സ്വയം സമ്പാദിച്ചതും, പൂര്‍വ്വിക സ്വത്തുക്കളും തമ്മിലുള്ള കൃത്യമായ വ്യത്യാസം അവകാശികള്‍ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കാന്‍ സഹോദരങ്ങള്‍ മടിക്കുന്നത് അവര്‍ക്ക് വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണ്ണവും, മറ്റ് ആനുകൂല്യങ്ങളും ചൂണ്ടിക്കാട്ടിയാണ്. സ്ത്രീധനം തെറ്റാണെങ്കിലും വിവാഹസമയത്ത് സമ്മാനങ്ങളായി ഇത്തരം സാധനങ്ങള്‍ നല്‍കുന്ന പതിവ് മലയാളികള്‍ ഇന്നും പിന്തുടരുന്നു. ഇത്തരം സമ്മാനങ്ങള്‍ സ്വത്ത് ഭാഗം വയ്ക്കലിനെ ബാധിക്കില്ലെന്ന് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.സ്വയം സമ്പാദിച്ച സ്വത്തും പൂര്‍വ്വിക സ്വത്തുംസ്വയം സമ്പാദിച്ച സ്വത്ത് (Self-acquired Property): ഒരു വ്യക്തി സ്വന്തം അധ്വാനമോ, വരുമാനമോ ഉപയോഗിച്ച് വാങ്ങിയ സ്വത്തില്‍ അയാള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ട്. ഈ സ്വത്ത് ആര്‍ക്ക് നല്‍കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉടമസ്ഥനുണ്ട്.പൂര്‍വ്വിക സ്വത്ത് (Ancestral Property): നാല് തലമുറകളായി ആണ്‍വഴിയിലൂടെ കൈമാറി വന്നതും, വിഭജിക്കപ്പെടാത്തതുമായ സ്വത്താണിത്. ഇതില്‍ മക്കള്‍ക്ക് ജനനനാല്‍ തന്നെ അവകാശമുണ്ട്.മുഴുവന്‍ സ്വത്തും മകന് മാത്രമോ?സ്വയം സമ്പാദിച്ച സ്വത്താണെങ്കില്‍, വ്യക്തിക്ക് തന്റെ മുഴുവന്‍ സ്വത്തും വില്‍പ്പത്രം (Will) വഴിയോ, ധനാധാരം (Gift Deed) വഴിയോ മകന് മാത്രമായി നല്‍കാം. ഇതു മകള്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ചോദ്യം ചെയ്യാന്‍ നിയമപരമായ അവകാശമില്ല.പൂര്‍വ്വിക സ്വത്ത് മുഴുവനായി മകന് മാത്രമായി നല്‍കാന്‍ സാധിക്കില്ല. അതില്‍ മറ്റു നിയമപരമായ അവകാശികള്‍ക്കും (മകള്‍ ഉള്‍പ്പെടെ) പങ്ക് നല്‍കേണ്ടതുണ്ട്.വിവാഹം കഴിഞ്ഞ മകളുടെ അവകാശങ്ങള്‍ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമം (2005 ഭേദഗതി): വിവാഹം കഴിഞ്ഞതാണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ പൂര്‍വ്വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യമായ അവകാശമുണ്ട് (Coparcener).ക്രിസ്ത്യന്‍ നിയമം (Indian Succession Act): അച്ഛന്‍ വില്‍പ്പത്രം എഴുതിവെക്കാതെ മരണപ്പെട്ടാല്‍, ചരിത്രപ്രധാനമായ ‘മേരി റോയ്’ കേസ് വിധിപ്രകാരം ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശമാണുള്ളത്.മുസ്ലീം വ്യക്തിനിയമം (Muslim Personal Law): പെണ്‍മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ട്. പൊതുവെ ആണ്‍കുട്ടിക്ക് ലഭിക്കുന്ന വിഹിതത്തിന്റെ പകുതി വിഹിതത്തിന് പെണ്‍കുട്ടിക്ക് അര്‍ഹതയുണ്ട്.മകളും വിവാഹ സമ്മാനങ്ങളുംവിവാഹസമയത്ത് നല്‍കുന്ന സ്വര്‍ണ്ണവും മറ്റ് സമ്മാനങ്ങളും (സ്ത്രീധനസമാനമായ നല്‍കലുകള്‍) ഒരു മകളുടെ നിയമപരമായ സ്വത്തവകാശത്തെ (Inheritance Rights) ഇല്ലാതാക്കുന്നില്ല. ഇത്തരം നല്‍കലുകള്‍ അവള്‍ക്ക് മാതാപിതാക്കളുടെ സ്വത്തവകാശത്തില്‍ ലഭിക്കേണ്ട വിഹിതത്തിന്റെ മുന്‍കൂര്‍ കൈമാറ്റമായും (Advance Share) കണക്കാക്കില്ല.വിവാഹത്തിന് ഒരുപാട് സ്വര്‍ണ്ണം നല്‍കി എന്നോ, വിവാഹച്ചെലവ് അച്ഛനാണ് വഹിച്ചത് എന്നോ ഉള്ള വാദങ്ങള്‍ ഉന്നയിച്ച് സഹോദരങ്ങള്‍ക്ക് പെണ്‍കുട്ടിയുടെ സ്വത്തവകാശം തടയാന്‍ നിയമപരമായി സാധിക്കില്ല. വിവാഹസമയത്ത് നല്‍കിയ ആനുകൂല്യങ്ങള്‍ക്ക് പകരമായി മകള്‍ സ്വമേധയാ തന്റെ അവകാശം ഒഴിഞ്ഞുകൊടുത്തുകൊണ്ട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ‘റിലീസ് ഡീഡ്’ (Release Deed / ഒഴിഞ്ഞുമുറി ആധാരം) നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ അവളുടെ സ്വത്തവകാശം നഷ്ടപ്പെടൂ.ഇനി സ്വയം സമ്പാദിച്ച സ്വത്തിന്റെ കാര്യത്തില്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ സ്വയം സമ്പാദിച്ച സ്വത്ത് വില്‍പ്പത്രമോ ദാനാധാരമോ വഴി പൂര്‍ണ്ണമായും ആണ്‍മക്കള്‍ക്ക് മാത്രമായി എഴുതിവെച്ചാല്‍ മാത്രമേ പെണ്‍കുട്ടിക്ക് അവകാശം ഇല്ലാതാകൂ. വില്‍പ്പത്രം ഇല്ലാതെ മരണപ്പെട്ടാല്‍ എല്ലാ മക്കള്‍ക്കും തുല്യ അവകാശമുണ്ട്.മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ സ്വയം സമ്പാദിച്ച സ്വത്തില്‍ അവകാശം ചോദിച്ചു വാങ്ങാന്‍ മക്കള്‍ക്ക് കഴിയില്ല.വില്‍പ്പത്ര തര്‍ക്കങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വില്‍പ്പത്രം നിലവിലുണ്ടെങ്കിലും, അത് ഭീഷണിപ്പെടുത്തിയോ, തെറ്റിദ്ധരിപ്പിച്ചോ, അല്ലെങ്കില്‍ മാനസിക സമനിലയില്ലാത്ത സമയത്തോ എഴുതിച്ചതാണെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ മറ്റ് അവകാശികള്‍ക്ക് സിവില്‍ കോടതി വഴി അതിനെ ചോദ്യം ചെയ്യാം. വില്‍പ്പത്രം നോട്ടറി ചെയ്യുകയോ, സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുന്നത് ഭാവിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വില്‍പ്പത്രത്തില്‍ കുറഞ്ഞത് രണ്ട് സാക്ഷികള്‍ ഒപ്പുവെക്കണം. ഈ സാക്ഷികള്‍ വില്‍പ്പത്രം വഴി സ്വത്ത് ലഭിക്കുന്ന ഗുണഭോക്താക്കള്‍ ആകാന്‍ പാടില്ല. വില്‍പ്പത്രം തയാറാക്കുമ്പോള്‍ വ്യക്തിക്ക് നല്ല മാനസികാരോഗ്യവും, തീരുമാനമെടുക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വില്‍പ്പത്രത്തോടൊപ്പം വെക്കുന്നത് തര്‍ക്കങ്ങള്‍ ഒഴിവാക്കും. ഒരാള്‍ ജീവിതകാലത്ത് ഒന്നിലധികം വില്‍പ്പത്രങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍, ഏറ്റവും ഒടുവില്‍ എഴുതിയ വില്‍പ്പത്രത്തിന് മാത്രമായിരിക്കും നിയമസാധുത ഉണ്ടാകുക.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button