NEWS
ഗായകൻ നിസാര്‍ വയനാട് അന്തരിച്ചു, മരണം ദുബായിൽ വച്ച്

നിസാർ വയനാട്
ദുബായ് : പ്രശസ്ത ഗായകൻ നിസാർ വയനാട് ദുബായിൽ അന്തരിച്ചു. ദുബായ് മൻഖുർ ആശുപത്രിയിലായിരുന്നു മരണം. 43 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. മാപ്പിള പാട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്. മലയാളം, കന്നഡ സിനിമകളിലും പാടിയിട്ടുണ്ട് .
സംഗീത പരിപാടിക്കായി കഴിഞ്ഞ മാസമാണ് ദുബായിലെത്തിയത്. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. അടുത്തദിവസം സൗദിയിലും ദുബായിലും വിവിധ പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത അന്ത്യം.
ബോളിവുഡ് ഗായകൻ ഉദിത്ത് നാരായണന്റെ ശബ്ദവുമായുള്ള സാമ്യമാണ് ഗാനമേള വേദികളിൽ നിസാറിനെ ശ്രദ്ധേയനാക്കിയത്. കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുെയും സൈനബയുടെയും മകനാണ്. ഭാര്യ : ഷഹന നിസാർ.


