NEWS

‘തീ’യിലും അണയാത്ത ധൈര്യം: ഒൻപത് വയസ്സുകാരന് യുഎഇയുടെ ആദരം, കയ്യടിച്ച് ലോകം


അജ്മാൻ∙ സ്വന്തം വീട്ടിലുണ്ടായ തീപിടിത്തം സമയബന്ധിതമായ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കിയ ഒൻപതു വയസ്സുകാരനെ ആദരിച്ച് അജ്മാൻ സിവിൽ ഡിഫൻസ്. റാഷിദ് അബ്ദുല്ല അൽ ഹൊസാനി എന്ന കുട്ടിയെയാണ് അധികൃതർ അജ്മാൻ സിവിൽ ഡിഫൻസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചുവരുത്തി ആദരിച്ചത്.വീട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട റാഷിദ് ഉടൻ തന്നെ പുതപ്പ് വെള്ളത്തിൽ മുക്കി തീയണയ്ക്കുകയായിരുന്നു. കുട്ടിയുടെ ബുദ്ധിപൂർവ്വമായ ഇടപെടൽ മൂലം മുത്തശ്ശിക്കും തീ നിയന്ത്രിക്കാനും കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും സാധിച്ചു.


Fashion ⏭️

Back to top button