NEWS

യുഎസിൽ തൊഴിൽ വിപ്ലവം; പിന്നാലെ ട്രംപിന്റെ ‘പഴഞ്ചൻ’ ഭീഷണി, ‘മോദി നമ്പർ 1’; ഇന്ത്യ ‘എ-ക്ലാസ്’, പലിശപ്പേടിയിൽ ഇടിഞ്ഞ് സ്വർണം


യുഎസിൽ പ്രവചനങ്ങളെ പൊളിച്ചടുക്കി തൊഴിൽ ‘വിപ്ലവം’. ഓഗസ്റ്റിൽ 1.62 ലക്ഷം പേർക്കാണ് യുഎസിൽ പുതുതായി ജോലി കിട്ടിയത്. തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തിൽ മാറ്റമില്ലാതെയും നിന്നു. 53,000 പേർക്കേ പുതുതായി ജോലി കിട്ടൂ എന്ന നിരീക്ഷക പ്രവചനങ്ങൾ അമ്പേ പൊളിഞ്ഞു.കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും മികച്ച തൊഴിൽക്കണക്കാണ് യുഎസ് പുറത്തുവിട്ടത്. എന്നാൽ, റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രസിഡന്റ് ട്രംപ് തന്റെ പഴയ ഭീഷണി പൊടിതട്ടിയെടുത്തു. ഇക്കുറി സ്വരം കൂടുതൽ കടുപ്പിച്ചു. മാത്രമല്ല, തന്റെ വിശ്വസ്തൻ എന്ന പ്രതിച്ഛായയോടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച കെവിൻ വാർഷിനോടുള്ള ട്രംപിന്റെ തുറന്ന യുദ്ധ പ്രഖ്യാപനവുമായി അതു മാറി.കുറഞ്ഞ പലിശനിരക്ക് താരിഫിനേക്കാൾ മെച്ചമാണെന്നും നിങ്ങൾ (യുഎസ് ഫെഡ് ഭാരവാഹികൾ) രാജ്യസ്നേഹികളായി നിന്ന് നല്ല തീരുമാനം എടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ് ഫെഡിന് ഇപ്പോൾ നല്ലൊരു നേതാവ് (കെവിൻ വാർഷ്) ഉണ്ടെന്നും ട്രംപ് പറഞ്ഞു. പലിശനിരക്ക് കൂടിനിൽക്കുന്നത് യുഎസിന് തിരിച്ചടിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.


Fashion ⏭️

Back to top button