SPORTS
‘ഇതെന്റെ കുടുംബത്തിനു വേണ്ടി’: തകർപ്പൻ സെഞ്ചറിയുമായി സ്മൃതി മന്ഥന (64 പന്തിൽ 124); കൂറ്റൻ ജയവുമായി ഇന്ത്യ

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന വനിതാ താരമെന്ന റെക്കോർഡുമായി സ്മൃതി മന്ഥന തകർത്തടിച്ച (64 പന്തിൽ 124) വനിതാ ഏഷ്യാകപ്പ് മത്സരത്തിൽ, ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് 137 റൺസിന്റെ കൂറ്റൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, സ്മൃതിയുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഹോങ്കോങ് 56 റൺസിന് ഓൾഔട്ടായി. സ്കോർ: ഇന്ത്യ 20 ഓവറിൽ 5ന് 193. ഹോങ്കോങ് 16.2 ഓവറിൽ 56ന് ഓൾഔട്ട്. സ്മൃതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. മറുപടി ബാറ്റിങ്ങിൽ 3 പേർക്കു മാത്രമാണ് ഹോങ്കോങ് നിരയിൽ രണ്ടക്കം കാണാൻ സാധിച്ചത്. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദനി ശർമ, പ്രേമ റാവത്ത്, ശ്രീ ചരണി എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.‘എന്റെ കുടുംബത്തിന്’ ഹോങ്കോങ്ങിനെതിരായ സെഞ്ചറി തന്റെ കുടുംബത്തിന് സമർപ്പിക്കുന്നതായി സ്മൃതി പറഞ്ഞു. ‘‘ഇതെല്ലാം ഒരുപാട് കാര്യങ്ങളുടെ ഫലമാണ്; ഇത് എന്റെ കുടുംബത്തിനായി സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’ മത്സരശേഷം സ്മൃതി പറഞ്ഞു.
Auto ⏭️


