NEWS
കരുവാറ്റ കൊലപാതകം: മോഷ്ടിച്ച പെർഫ്യൂം ബോട്ടിലും മേക്കപ് കിറ്റും തെളിവായി; പിടിവീണതിങ്ങനെ

ആലപ്പുഴ ∙ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പിടിയിലായ ആൺകുട്ടികൾ അന്ന് വയോധികന്റെ വീട്ടിൽ നിന്നു പെർഫ്യൂം ബോട്ടിലും മേക്കപ് കിറ്റും കൂടി മോഷ്ടിച്ചതായി മൊഴി. ഇതു വീണ്ടെടുക്കാൻ കഴിഞ്ഞാൽ തെളിവാകും. കഴിഞ്ഞമാസം 15നാണ് വയോധികൻ കൊല്ലപ്പെട്ടത്. 13 വയസ്സുകാരിയായ കൊച്ചുമകൾ സുഹൃത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.അലമാരയിൽ നിന്നു 4.5 പവൻ സ്വർണവും 4800 രൂപയുമാണു കിട്ടിയതെന്നു കുട്ടികൾ പൊലീസിനു മൊഴി നൽകി. പ്രതീക്ഷിച്ചത്ര പണം കിട്ടിയില്ല. അപ്പോഴാണു പെർഫ്യൂം ബോട്ടിലും മറ്റും എടുത്തതെന്നാണ് ഇവർ പറയുന്നത്. വയോധികന്റെ കൊച്ചുമകളുടെ കൂട്ടുകാരനാണ് തുക വീതം വച്ചത്. ഒപ്പമുണ്ടായിരുന്ന 2 പേർക്ക് 800 രൂപ വീതം നൽകി ബാക്കി തുക ഇയാൾ എടുത്തു.
Fashion ⏭️


