SPORTS

ഋഷഭ് പന്തിന്റെ ആഡംബര പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്, മഹേന്ദ്ര സിങ് ധോണി ഹുക്ക വലിച്ചോ?


ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് സുഹൃത്തുക്കൾക്കായി ഒരുക്കിയ പാർട്ടിയിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിവാദം. ഋഷഭ് പന്തും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയും മറ്റുള്ളവരും ഒരു മുറിയിൽ ന‍ൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കയ്ക്കെതിരായ വിജയത്തിനു പിന്നാലെയാണ് ഋഷഭ് പന്ത് സുഹൃത്തുക്കൾക്കായി ആഡംബര പാർട്ടിയൊരുക്കിയതെന്നാണു വിവരം. ആഘോഷങ്ങൾക്കിടെ ഋഷഭ് പന്തിന് അടുത്തെത്തിയ ധോണി താരത്തോട് രഹസ്യമായി എന്തോ പറയുന്നുണ്ട്.വിദേശത്തും ന്യൂട്രൽ വേദികളിലും നടന്ന ടെസ്റ്റ് പോരാട്ടങ്ങളിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടമാണ് ഋഷഭ് പന്ത് സ്വന്തമാക്കിയത്. ടെസ്റ്റ് മത്സരങ്ങളിൽ 41 ന് മുകളിൽ ശരാശരിയുള്ള ഋഷഭ് പന്ത് 2534 റൺസാണ് ഇതുവരെ സ്കോർ ചെയ്തത്. രണ്ടാമതുള്ള ധോണിക്ക് 2496 റൺസാണുള്ളത്. ശ്രീലങ്കയ്ക്കെതിരായ പരമ്പര 1–0നാണ് ഇന്ത്യ വിജയിച്ചത്.


Auto ⏭️

Back to top button