NEWS

ശബരിമലയിൽ കന്നിമാസ പൂജയ്ക്ക് സെപ്റ്റംബർ 16 ന് നടതുറക്കും; വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു


തിരുവനന്തപുരം∙ ശബരിമലയിൽ കന്നിമാസ പൂജയോടനുബന്ധിച്ച് ദർശനം നടത്തുന്നതിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തരും വെബ്സൈറ്റ് വഴി ദർശനത്തിനായുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.സെപ്റ്റംബർ 16 നാണ് കന്നിമാസ പൂജകളുടെ ഭാഗമായി നടതുറക്കുന്നത്. ശബരിമല സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും റൂം ബുക്ക് ചെയ്യാവുന്നതാണ്. 


Fashion ⏭️

Back to top button