NEWS

ജോലിക്കു പോകാത്തത് ചോദ്യം ചെയ്തു; അമ്മയെ മകൻ വെട്ടിപ്പരുക്കേൽപ്പിച്ചു; സംഭവം കൊല്ലം തേവലപ്പുറത്ത്


കൊല്ലം∙ മദ്യലഹരിയിൽ അമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. തേവലപ്പുറം കുഴയ്ക്കാട് നന്ദനത്തിൽ അഖിൽ കുമാറാണ് (32) പുത്തൂർ പൊലീസിന്റെ പിടിയിലായത്. മദ്യപിച്ചെത്തിയ ഇയാൾ അമ്മ സതിയുടെ (62) കയ്യിൽ വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. അഖിൽ മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നു പൊലീസ് പറയുന്നു. ജോലിക്കു പോകാൻ തയാറാകാത്തത് കഴിഞ്ഞ ദിവസം സതി ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ ഇയാൾ വെട്ടുകത്തി എടുത്ത് സതിക്കു നേരെ വീശി. കത്തി കൈകൊണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് സതിക്ക് പരുക്കേറ്റത്. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


Fashion ⏭️

Back to top button