NEWS
ഉച്ചയ്ക്കത്തെ കറിയെ ചൊല്ലിയുള്ള തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

മലപ്പുറം ∙ ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്.സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി വഴക്കിടുമായിരുന്നു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് ലഭിക്കുന്ന വിവരം. ഫസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Fashion ⏭️


