SPORTS
സഞ്ജുവിന്റെ കാര്യത്തിൽ ആ ഉറപ്പ് പാലിച്ചു, ഇനി എല്ലാം ഭാഗ്യംപോലെ; ലോകകപ്പ് ജയിപ്പിച്ചിട്ടും പരീക്ഷണമോ?

അഫ്ഗാനിസ്ഥാനെതിരെയുള്ള വരാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം പുറത്തുവരുമ്പോൾ, ആരാധകരുടെ ശ്രദ്ധ മുഴുവൻ വീണ്ടും ഒരു പേരിലേക്ക് നീളുകയാണ് – സഞ്ജു സാംസൺ. സിംബാബ്വെ പരമ്പരയിൽ ഒഴിവാക്കപ്പെട്ടതിന് ശേഷം, ഇഷാൻ കിഷനൊപ്പം വിക്കറ്റ് കീപ്പർ-ബാറ്ററായി സഞ്ജു വീണ്ടും ടീമിലേക്ക് തിരിച്ചെത്തുകയാണ്. 2026-ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ എന്ന ചരിത്ര നേട്ടത്തിന് ശേഷവും, ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ സ്ഥാനം എപ്പോഴും ഒരു തരം റോളർ കോസ്റ്റർ യാത്ര പോലെയാണ്. എന്നാൽ ഈ തിരിച്ചുവരവ് സഞ്ജുവിന് കേവലം മറ്റൊരു അവസരം മാത്രമല്ല, ശ്രേയസ് അയ്യർ നയിക്കുന്ന, എന്നാൽ പരുക്കുകളുടെ ആശങ്ക നിഴലിക്കുന്ന ഒരു പുതിയ ട്രാൻസിഷൻ ടീമിൽ തന്റെ സ്ഥിരസന്നിധ്യം ഉറപ്പിക്കാനുള്ള നിർണായക പരീക്ഷണമാണ്.ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു സാംസൺ നേരിട്ട അനിശ്ചിതത്വങ്ങൾ പുതിയതല്ല. 2026 ട്വന്റി20 ലോകകപ്പിന്റെ ആദ്യഘട്ടങ്ങളിൽ ടീമിൽ ഇടം ലഭിക്കാതിരുന്നിട്ടും, അവസരം കിട്ടിയപ്പോൾ മൂന്ന് നിർണായക നോക്കൗട്ട് മത്സരങ്ങളിൽ (വെസ്റ്റ് ഇൻഡീസിനെതിരെ 97*, സെമിഫൈനലിലും ഫൈനലിലും 89 വീതം) ഒറ്റയ്ക്ക് നിന്ന് ടീമിനെ ചാംപ്യന്മാരാക്കിയ സഞ്ജുവിന്റെ പ്രകടനം ലോകം കണ്ടതാണ്. എന്നാൽ, ഇംഗ്ലണ്ട് പര്യടനത്തിലെ ചില പരാജയങ്ങൾക്കു ശേഷം വീണ്ടും സിംബാബ്വെ പരമ്പരയിൽ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടു. റിങ്കു സിങ്, മായങ്ക് യാദവ്, യഷ് ഠാക്കൂർ തുടങ്ങിയ യുവതാരങ്ങൾ പുറത്തുനിൽക്കുമ്പോൾ തന്നെ സഞ്ജുവിനെ ടീം മാനേജ്മെന്റ് വീണ്ടും വിളിക്കുന്നത് അദ്ദേഹത്തിന്റെ പ്രതിഭയിലുള്ള വിശ്വസം കൊണ്ടാണ്. ഇഷാൻ കിഷനുമായുള്ള പോരാട്ടത്തിൽ തന്റെ സ്ഥാനം വീണ്ടെടുക്കുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ നിന്ന് പുറത്തായ സഞ്ജുവിനെ വരാനിരിക്കുന്ന മത്സരങ്ങളിൽ ഉൾപ്പെടുത്തുമെന്ന ടീം മാനേജ്മെന്റിന്റെയും സിലക്ടർമാരുടെയും ഉറപ്പാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.∙ പരുക്കുകളുടെ നിഴലും ബിസിസിഐയുടെ പ്രതിസന്ധിയുംഅഫ്ഗാനിസ്ഥാനെതിരായ പരമ്പര പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഘടകം, ടീമിൽ ഉൾപ്പെടുത്തിയ 15 പേരിൽ നാല് പ്രമുഖ താരങ്ങൾ ‘ഫിറ്റ്നസ് ടെസ്റ്റിന്’ വിധേയമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണ്. ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നിവർ ഇനിയും പൂർണ കായികക്ഷമത കൈവരിച്ചിട്ടില്ല.
Auto ⏭️


