NEWS

മൃതദേഹത്തിനായി കാത്തുനിന്ന് ബന്ധുക്കൾ, മോർച്ചറിയിൽ മദ്യപിച്ചു ലക്കുകെട്ട് ഉറങ്ങി ഡോക്‌ടർ; സസ്‌പെൻഷൻ


മുംബൈ ∙ മൃതദേഹത്തിനു വേണ്ടി ബന്ധുക്കൾ പുറത്തു കാത്തുനിൽക്കുന്നതിനിടെ, മോർച്ചറിയിൽ മദ്യപിച്ചു ലക്കുകെട്ട് ഉറങ്ങിയ സർക്കാർ ഡോക്ടർക്കു സസ്പെൻഷൻ. പുണെക്കു സമീപം പിംപ്രി- ചിഞ്ച്‌വാഡ് കോർപറേഷനിൽ യശ്വന്ത്‌റാവു ചവാൻ മെമ്മോറിയൽ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. വൈഭവ് അവിനാഷ് മസ്കെയെയാണു സസ്‌പെൻഡ് ചെയ്തത്.മണിക്കൂറുകൾ കാത്തുനിന്നു മടുത്ത ബന്ധുക്കൾ മോർച്ചറി തുറന്നുനോക്കിയപ്പോൾ ഡോക്ടർ സോഫയിൽ ഉറങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടം ടേബിളിൽ മദ്യം, ഗ്ലാസ്, ഭക്ഷണസാധനങ്ങൾ എന്നിവയുണ്ടായിരുന്നു. മൃതദേഹം രാത്രി തന്നെ കൈമാറാൻ ആശുപത്രി ജീവനക്കാർ കൈക്കൂലി ചോദിച്ചെന്നും ആരോപണമുണ്ട്.


Fashion ⏭️

Back to top button