NEWS
ബസിനൊരു മുത്തം, ടയറില്‍ തൊട്ടുതൊഴുതു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിരമിക്കല്‍ നിമിഷം– ദൃശ്യങ്ങൾ

കുമളി ∙ എന്നും വളയം പിടിച്ച് ദിവസമാരംഭിച്ച ബസിന് മുന്‍വശത്തെത്തി ഒരു മുത്തം, പിന്നെ അടിമുടി സ്നേഹത്തോടെ ഒന്ന് നോക്കി, പിന്നാലെ ആ ഡ്രൈവര്‍ സീറ്റിലൊന്നിരുന്ന് താഴേക്കിറങ്ങി, മുന്‍ വശത്തേയും പിന്നിലേയും ടയറുകള്‍ തൊട്ടൊന്ന് തൊഴുതു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിരമിക്കല്‍ നിമിഷം സോഷ്യൽ മീഡിയയില്‍ വൈറലാകുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയായ പോള്‍ കുര്യന്‍ എന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ യാത്ര പറച്ചിലാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.
Fashion ⏭️


