NEWS

‘ഒരു കുടുംബം മുഴുവൻ വീടിനുള്ളിൽ കഴിഞ്ഞത് പേടിച്ചരണ്ട്’; ഷാർജയിൽ അച്ഛനെ അഴിക്കുള്ളിലാക്കി മകൾ, ചോദ്യംചെയ്യലിൽ പതറി ഉദ്യോഗസ്ഥർ


ഷാർജ∙ കഴിഞ്ഞ റമസാൻ അടുത്തെത്തിയ നാളുകളിൽ ഒരു കുടുംബം മുഴുവൻ വീടിനുള്ളിൽ പേടിച്ചരണ്ട് കഴിയുകയായിരുന്നു. ലഹരിയുടെ പിടിയിലമർന്ന അച്ഛന്റെ അക്രമവും വികൃതികളും കാരണം ആ വീട്ടിൽ സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. ഒടുവിൽ സഹികെട്ട്, പേടിയോടെയാണെങ്കിലും ആ പെൺകുട്ടി ലഹരിവിരുദ്ധ വിഭാഗത്തിന്റെ വാതിലിൽ മുട്ടി: എന്റെ അച്ഛൻ ലഹരിമരുന്നിന് അടിമയാണ്… ഞങ്ങളെ രക്ഷിക്കണം.പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി കേസ് സ്ഥിരീകരിച്ചു. അച്ഛനെ കസ്റ്റഡിയിലെടുത്തു. അച്ഛനെ അഴിക്കുള്ളിലാക്കാൻ കാരണമെന്തെന്ന ചോദ്യത്തിന് ആ പെൺകുട്ടി നൽകിയ മറുപടി കേട്ട് ഉദ്യോഗസ്ഥരും ഒരുനിമിഷം പതറിപ്പോയി. ഞങ്ങൾക്ക് മനസ്സമാധാനത്തോടെ റമസാൻ ആഘോഷിക്കണം.’ഒരൊറ്റ തവണയല്ലേ’ എന്ന് കരുതി ലഹരി പരീക്ഷിച്ച ഒരു ചെറുപ്പക്കാരന്റെ ജീവിതം പകുതിവഴിയിൽ തകർന്നടിഞ്ഞതും ചർച്ചയിൽ ഉയർന്നു കേട്ടു. ലഹരി അവന്റെ പഠനവും ഭാവിപ്രതീക്ഷകളും ഇല്ലാതാക്കി, കുടുംബത്തിൽ നിന്ന് അവനെ പൂർണമായും ഒറ്റപ്പെടുത്തി.


Fashion ⏭️

Back to top button