NEWS
നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം; കഴിക്കരുതെന്ന് മുന്നറിയിപ്പ്

പട്ന ∙ നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി നേരിടുകയാണ് ബിഹാർ. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം ഇതുവരെ കണ്ടിട്ടില്ലാത്തതും ഒപ്പം അസാധാരണമാംവിധം വലുപ്പമുള്ള മത്സ്യങ്ങൾ അതിർത്തികടന്ന് ബിഹാറിലേക്ക് ഒഴുകി എത്തിയിരിക്കുകയാണ്. ഈ മത്സ്യങ്ങൾ കഴിച്ച ആളുകളിൽ ചിലർക്കു അസുഖം ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹയിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകി. ബാഗഹ എസ്ഡിഎം ചാന്ദ്നി കുമാരിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കുളങ്ങളിലെ വളർത്തുമീൻ ഉൾപ്പെടെ നദികളിൽ എത്താനുള്ള സാഹചര്യമുണ്ടെന്നും. ഒപ്പം മൃഗങ്ങൾ അടക്കമുള്ളവയുടെ മൃതശരീരത്തിനൊപ്പം മത്സ്യങ്ങളും ഏറെ ദൂരം സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പിൽ പറയുന്നു. ഈ മത്സ്യം കഴിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ
Fashion ⏭️


