NEWS
വിനാശം പ്രവചിച്ചവർ തോറ്റമ്പിയെന്ന് മോദി; ‘ഇന്ത്യ തഴച്ചുവളരുന്നു’; രാജ്യാന്തര പ്രശ്നം വെല്ലുവിളിയെന്ന് അനന്തനാഗേശ്വരൻ

ഇന്ത്യയുടെ വിനാശം പ്രവചിച്ചവർ തോറ്റമ്പിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പ്രവചനങ്ങളെ നിഷ്പ്രഭമമാക്കി ഈ വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ 7.8% സാമ്പത്തിക വളർച്ച നേടിയത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വാക്കുകൾ. ഇന്ത്യ തഴച്ചുവളരുകയാണെന്ന് മോദി പറഞ്ഞു. രാജ്യാന്തര തലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ജനങ്ങളുടെ കൂട്ടായ ശക്തി കൊണ്ടാണ് ഇന്ത്യയ്ക്ക് ഈ വളർച്ച കൈവരിക്കാൻ കഴിഞ്ഞതെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.അതേസമയം, ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക പ്രകടനം മികച്ചതാണെങ്കിലും മുന്നോട്ടുപോകുമ്പോൾ രാജ്യാന്തര പ്രശ്നങ്ങൾ സാമ്പത്തികവളർച്ചയെ ബാധിക്കാമെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരൻ അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കിയ ആഘാതത്തിനിടയിലും അനുമാനങ്ങളെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്കിൽ വീണ്ടും കുതിപ്പുണ്ടായെന്നാണ് കഴിഞ്ഞ ത്രൈമാസത്തിലെ ജിഡിപി കണക്ക് വ്യക്തമാക്കുന്നത്.
Fashion ⏭️


