അക്കാര്യം പറഞ്ഞ് സൽമാൻ ഖാനുമായി വഴക്കായി, , നടനുമായുണ്ടായ കൈയാങ്കളിയെ കുറിച്ച് സംവിധായകൻ

സൽമാൻ ഖാനും സുഭാഷ് ഘായും
ബോളിവുഡിലെ ഷോമാൻ എന്നറിയപ്പെടുന്ന സംവിധായകനാണ് സുഭാഷ് ഘായ്. മേരി ജംഗ്, ഹീറോ, രാം ലഖൻ, സൗദാഗർ, താൾ, പർദേസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. സൽമാൻ ഖാനെ നായകനാക്കി യുവരാജ് എന്ന ചിത്രവും സുഭാഷ് ഘായ് ഒരുക്കിയിട്ടുണ്ട്. ഈ ചിത്രത്തിന് മുമ്പ് സൽമാൻ ഖാനുമായുണ്ടായ വഴക്കിനെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. ഒരു പാർട്ടിക്കിടെ ഇരുവരും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
സംഭവം നടക്കുമ്പോൾ സൽമാൻ മദ്യലഹരിയിലായരുന്നു എന്ന് സുഭാഷ് ഘായ് പറയുന്നു. താനുമായുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. എന്നാൽ സൽമാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിംഖാൻ ഇടപെട്ടതോടെ പ്രശ്നം പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മകനെ ശകാരിച്ചെന്നും സുഭാഷിന്റെ വീട്ടിലെത്തി മാപ്പുപറയാൻ സൽമാനോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സൽമാൻ വന്നു. എന്നോട് മാപ്പു പറഞ്ഞു. അതോടെ എനിക്ക് അദ്ദേഹത്തോട് കൂടുതൽ ഇഷ്ടം തോന്നി. കാരണം സൽമാൻ തന്റെ പിതാവിനെ അത്രയേറെ ബഹുമാനിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. പിന്നീട് താനും സൽമാനും നല്ല സുഹൃത്തുക്കളായി മാറിയെന്നും സംവിധായകൻ വ്യക്തമാക്കി.
അതിന് ശേഷമാണ് ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്തത്. സൽമാൻ ഖാനൊപ്പം അനിൽ കപൂറും കത്രീന കൈഫും പ്രധാന വേഷങ്ങളിലെത്തിയ യുവ് രാജ് ആയിരുന്നു ആ ചിത്രം.
Business ⏭️


