NEWS

ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്ത് രഹസ്യ അറ; കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.44 കോടി രൂപ പിടിച്ചെടുത്തു


മാനന്തവാടി ∙ തിരുനെല്ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.44 കോടി രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്‌ത മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര അടക്കത്തെരുവ് അമീന കോട്ടേജിൽ പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭീമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്. കർണാടക റജിസ്ട്രേഷനിലുളള കാറിൽ സഞ്ചരിക്കവേയാണ് ഇവർ പിടിയിലായത്. ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്ത് പ്രത്യേകം രൂപകൽപന ചെയ്ത രഹസ്യ അറയിലാണ് നോട്ടുകെട്ടുകൾ കൊണ്ടുപോയത്. പിടിച്ചെടുത്ത തുകയ്ക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ മൂവർക്കും കഴിയാതിരുന്നതിനെ തുടർന്ന് പൊലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചു.


Fashion ⏭️

Back to top button