NEWS
കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടപ്പെട്ടത് 24 പവൻ സ്വർണം

കോട്ടയം∙ കോട്ടയം പൂവത്തളപ്പില്‍ വീട് കുത്തിത്തുറന്ന് 24 പവൻ മോഷ്ടിച്ചു. ചൊള്ളൻപുഴ സി.ജെ.ഏബ്രഹാമിന്റെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.ഏബ്രഹാമിന്റെ ഭാര്യ അസുഖത്തെതുടർന്ന് പാലായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏബ്രഹാമും ഭാര്യയ്ക്കൊപ്പം ആശുപത്രിയിലായിരുന്നു. ഏബ്രഹാമിന്റെ മൂത്തമകൻ, രണ്ടാമത്തെ മകനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ പോയ സമയത്തായിരുന്നു മോഷണം. രണ്ടാമത്തെ മകനും കുടുംബവും യുകെയിലാണ്.
Fashion ⏭️


