NEWS

ഒന്നിച്ച് ഓണം ആഘോഷിച്ച മലയാളികൾ; അഞ്ജനയെ വിളിച്ചിറക്കിയത് കാറിടിച്ചു കൊല്ലാൻ, അപ്പാർട്മെന്റിനുള്ളിലും ക്രൂരത, വിറങ്ങലിച്ച് യുഎസ്


കലിഫോർണിയ∙ ഓണാഘോഷത്തിന്റെ സന്തോഷം മാറും മുൻപേ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊന്നതിന്റെ നടുക്കത്തിലാണ് യുഎസിലെ മലയാളി സമൂഹം. അമേരിക്കയിലെ കലിഫോർണിയയിലെ മിൽപിറ്റാസിൽ പ്രവാസികളെ ഒന്നാകെ കണ്ണീരിലാഴ്ത്തിയത് ദാരുണമായ കൊലപാതകം അരങ്ങേറിയത്. അടുത്ത സുഹൃത്തുക്കളായിരുന്ന മൂന്ന് മലയാളി യുവതികളിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ തൃശൂർ പീച്ചി/മണ്ണുത്തി സ്വദേശിനിയായ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ അനു മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതേ അപ്പാർട്മെന്റ് കോംപ്ലക്സിൽ താമസിച്ചിരുന്ന മലയാളി യുവതിയായ അനിലയെ അമേരിക്കൻ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഓഗസ്റ്റ് 28ന് ഉച്ചയോടുകൂടിയാണ് മിൽപിറ്റാസ് പോലീസിന് കലിഫോർണിയയിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്മെന്റ് പാർക്കിങ്ങിൽ ‘വാഹനം ഇടിച്ചു വീഴ്ത്തി’ അപകടം നടന്നതായി സന്ദേശം ലഭിക്കുന്നത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരു സ്ത്രീയെ കണ്ടെത്തുകയും, അവർ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആക്രമണത്തിന് ഉപയോഗിച്ച വാഹനം കണ്ടെടുത്തു. കാര്യമായ കേടുപാടുകളോടെ സമീപത്തെ പാർക്കിങ് ലോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു നീല നിറത്തിലുള്ള ‘എസ്.യു.വി’ വാഹനം. സംഭവവുമായി ബന്ധപ്പെട്ട് ഇതേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന 32 വയസ്സുകാരിയായ അനിലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി കുറ്റം സമ്മതിച്ചതായിട്ടാണറിയുന്നത്.


Fashion ⏭️

Back to top button