അജിത്തുമായി കൈകോർക്കാൻ ഷങ്കർ

ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത് കുമാർ നായകനായേക്കും. ഇരുവരും പ്രാഥമിക ചർച്ച നടത്തിക്കഴിഞ്ഞു . കഴിഞ്ഞ കാല സിനിമകൾ കനത്ത തിരിച്ചടികൾ നേരിട്ടതിനാൽ ഒരുമെഗാ ഹിറ്റ് മാസ് ചിത്രം ഒരുക്കേണ്ടതിന്റെ ആവശ്യകതയിലാണ് ഷങ്കർ. അജിത്തിന്റെയും ഷങ്കറുടെയും പ്രതിഫലം സംബന്ധിച്ച് കാര്യങ്ങൾ പൂർത്തിയായാൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം.അതേസമയം ഗുഡ് ബാഡ് അഗ്ലിക്കുശേഷം അജിത്തും സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്ന ചിത്രം ആണ് ഡെയർ ഡെവിൾ.
അജിത്തിന്റെ പ്രിയ പങ്കാളി ശാലിനി അജിത്ത് കുമാർ ആണ് നിർമ്മാണം. 34 വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യമായാണ് അജിത്ത് കുമാർ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദിക് രവിചന്ദ്രൻ തന്നെയാണ് രചന .അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു. വെങ്കട് പ്രഭുവും അജിത്തും വീണ്ടും കൈകോർക്കാൻ ഒരുങ്ങുന്നുണ്ട് . ഇരുവരുടെയും ബ്ളോക് ബസ്റ്റർ ചിത്രമായ മങ്കാത്തയുടെ രണ്ടാം ഭാഗത്തിനാണ് ഒത്തുച്ചേരൽ. വിശ്വാസം, ആവേശം എന്നീ ചിത്രങ്ങൾക്കുശേഷം സിരുത്തൈ ശിവയും അജിത്തും ഒരുമിക്കുന്നുണ്ട്.
Business ⏭️


