NEWS
പാലുമായി വന്ന വാൻ കുട്ടികൾക്കുമേൽ പാഞ്ഞുകയറി; നാലു മരണം: നിർത്താതെ പോയ വാഹനം കണ്ടെത്താൻ ശ്രമം

ചെന്നൈ ∙ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിയന്ത്രണംവിട്ട പാൽ വാൻ പാഞ്ഞുകയറി 4 പെൺകുട്ടികൾ കൊല്ലപ്പെട്ടു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. മരിച്ചവരിൽ രണ്ടു പേർ സഹോദരികളാണ്. ഡിണ്ടിഗൽ ജില്ലയിലെ വടമധുരയ്ക്കടുത്തെ സമത്വപുരത്താണ് നടുക്കുന്ന സംഭവം. ബന്ധുക്കളുടെ കുട്ടികൾക്കൊപ്പം പ്രദേശവാസിയായ അഞ്ചമ്മാൾ (60) റോഡരികിൽ ആടുകളെ മേയ്ക്കുകയായിരുന്നു. ഈ സമയം വേഗത്തിലെത്തിയ പാൽ വണ്ടി നിയന്ത്രണം വിട്ടു കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. യോഗവർഷിണി (11), അനന്യ (6), തനുശ്രീ (5), മോഷികരൺ (6) എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിനു പിന്നാലെ അഞ്ചമ്മാൾ കുഴഞ്ഞുവീണു. വടമധുരൈ പൊലീസെത്തി മൃതദേഹം ഡിണ്ടിഗൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ നോർത്ത് മധുരൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വാഹനം ഓടിച്ച ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Fashion ⏭️


