SPORTS

1ന് 91ൽ നിന്ന് 9ന് 159; ഇന്ത്യയെ ഞെട്ടിച്ച് തായ്‌ലൻഡ്; വനിതകൾക്ക് രക്ഷയായി ഷെഫാലിയുടെ ഫിഫ്‌റ്റി


ദുബായ് ∙ തുടക്കം മിന്നിച്ച ഇന്ത്യയെ തായ്‌ലൻഡ് പിന്നീട് ഞെട്ടിച്ചു. ഏഷ്യാ കപ്പ് വനിതാ ട്വന്റി20യിലെ ആദ്യ മത്സരത്തിൽ തായ്‍ലൻഡിനെതിരെ ഇന്ത്യ കുറിച്ചത് 160 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. 8.5 ഓവറിൽ 1ന് 91 എന്ന നിലയിൽനിന്നാണ് പിന്നീട് 69 റൺസിനിടെ ഇന്ത്യുടെ എട്ടു വിക്കറ്റുകൾ വീണത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്, ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷെഫാലി വർമയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ബൗണ്ടറികളുമായി കളംനിറഞ്ഞു. എന്നാൽ മൂന്നാം ഓവറിൽ സ്മൃതി (10 പന്തിൽ 19) റണ്ണൗട്ടായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. എന്നാൽ പിന്നീടെത്തിയ പ്രതിക റാവലും ഷെഫാലിക്ക് ഉറച്ച പിന്തുണ നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 65 എന്ന നിലയിലായിരുന്നു ഇന്ത്യ. 9–ാം ഓവറിൽ ഷെഫാമി, തന്റെ ട്വന്റി20 കരിയറിലെ 19–ാം അർധസെ‍ഞ്ചറിയും നേടി. എന്നാൽ തൊട്ടടുത്ത പന്തിൽ പ്രതിക റാവൽ പുറത്തായി.


Auto ⏭️

Back to top button