NEWS
‘യഥാർഥ ശത്രുവിനെ തിരിച്ചറിയണം, നേരിടണം’; യുഎസിനും ഇസ്രയേലിനുമെതിരെ ഒന്നിക്കാൻ മുസ്ലിം രാജ്യങ്ങളോട് ഖമനയിയുടെ ആഹ്വാനം

ടെഹ്റാൻ∙ യുഎസിനും ഇസ്രയേലിനുമെതിരെ ഒന്നിക്കാൻ മുസ്ലിം രാജ്യങ്ങളോട് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആഹ്വാനം. യുഎസും ഇറാനുമായി യുദ്ധം തുടങ്ങി ആറുമാസത്തിനുശേഷം, എഴുതിത്തയ്യാറാക്കിയ സന്ദേശത്തിലൂടെയാണ് മുജ്തബ ഇക്കാര്യം ആവശ്യപ്പെട്ടത്. മുസ്ലിം രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം ഐക്യവും സൗഹൃദവും സഹകരണവുമാണെന്നും മുജ്തബ കത്തിൽ പറയുന്നു.‘ഇസ്ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം ഐക്യവും സൗഹൃദവും നന്മയിലേക്കുള്ള പാതയിലെ സഹകരണവുമാണ്. ഏതു സ്ഥാനത്തുള്ളവരായാലും, മുസ്ലിങ്ങളെയും മുസ്ലിം സമൂഹത്തെയും വിഭജിക്കുന്ന തരത്തിൽ അറിഞ്ഞോ അറിയാതെയോ പ്രവർത്തിച്ചാൽ അവർ ഇസ്ലാമിന്റെ ശത്രുവാണ്. നിങ്ങളുടെ യഥാർഥ ശത്രുവിനെ തിരിച്ചറിയണം. അവരുടെ പദ്ധതികൾ തിരിച്ചറിഞ്ഞ് അതിനെ നേരിടണം.’ – ഖമനയിയുടെ കത്തിൽ പറയുന്നു. യുഎസിനെയും ഇസ്രയേലിനെയും പേരെടുത്ത് പരാമർശിക്കാതെയാണ് കത്ത്. ഇറാന്റെ സുപ്രധാന നയങ്ങൾ തീരുമാനിക്കുന്നതിൽ അവസാന വാക്കായ ഖമനയി, ഭിന്നതകൾ മാറ്റിവച്ച് ഇസ്രയേലിനും യുഎസിനുമെതിരെ ഒന്നിക്കാൻ ഇറാൻ ജനതയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Fashion ⏭️


