CINEMA

ധർമനിൽ ശ്രിയ ശരണിന്റെ ഐറ്റം ഡാൻസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ധർമനിൽ ശ്രിയ ശരണിന്റെ ഐറ്റം ഡാൻസ്. 19 വർഷത്തിനുശേഷം ആണ് രജനികാന്ത് ചിത്രത്തിൽ ശ്രിയ ശരൺ ഭാഗമാകുന്നത്. 2007ൽ ഷങ്കർ സംവിധാനം ചെയ്ത ശിവാജിയിൽ രജനിയുടെ നായികയായിരുന്നു ശ്രിയ ശരൺ. നാൽപ്പതുകൾ പിന്നിടുമ്പോഴും തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികയാണ് ശ്രിയ ശരൺ. ഹരിദ്വാർ സ്വദേശിയായ ശ്രിയ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധ നേടിയ താരം ആണ്. 2001ൽ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയയുടെ അരങ്ങേറ്റം.

മമ്മൂട്ടിക്കും പൃഥ്വിരാജിനും ഒപ്പം പോക്കിരിരാജയിലും മോഹൻലാലിനൊപ്പം കാസനോവയിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അതേപേരിൽ ഹിന്ദിയിൽ എടുത്തപ്പോൾ ശ്രിയ ശരൺ ആയിരുന്നു നായിക. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരം ആണ് ശ്രിയ. 2018 മാർച്ച് 19നായിരുന്നു കാമുകനായ റഷ്യൻ ടെന്നിസ് താരം ആന്ദ്രെ കൊഷ് ചീഫുമായി ഹൈന്ദവാചാര പ്രകാരം വിവാഹം.

ഹിന്ദി ദൃശ്യം 3 ആണ് ശ്രിയ നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അതേസമയം ധർമനിൽ സിമ്രാനും റാഷി ഖന്നയുമാണ് നായികമാർ.രുക്മിണി വസന്ത്, യോഗി ബാബു, റാം പോതിനേനി തുടങ്ങി നീണ്ട താരനിരയുണ്ട്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ്.


Business ⏭️

Back to top button