NEWS
തടവുകാർക്ക് പുറത്തുപോയി ജോലി ചെയ്യാം: രാവിലെ 6ന് ഇറങ്ങാം, 12 മണിക്കൂറിന് ശേഷം തിരച്ചെത്താം; പുത്തൻ പദ്ധതി വരുന്നു

റാഞ്ചി ∙ തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. ജയിൽ പരിഷ്കാരങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത തടവുകാർക്കാണ് ഈ സൗകര്യം നൽകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബത്തിനുവേണ്ടി വരുമാനം കണ്ടെത്താനും, ജയിൽ മോചിതരായ ശേഷം സമൂഹവുമായി ഇഴുകിചേരാനുമാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള അനുമതി സർക്കാർ ഉടൻ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.പദ്ധതിപ്രകാരം രാവിലെ 6 അല്ലെങ്കിൽ 7 മണിയോടെ തടവുകാർക്ക് പുറത്ത് ജോലിക്കായി പോകാനാകും.. ഉദ്ദേശം 12 മണിക്കൂറോളം പുറത്ത് ചെലവഴിച്ച ശേഷം വൈകിട്ട് ഇവർ തിരികെ എത്തണം. നഗരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ജയിലുകൾ ആയതിനാൽ ജോലി ലഭിക്കാൻ തടവുകാർക്ക് ബുദ്ധിമുട്ടേണ്ടി വരില്ല.
Fashion ⏭️


