AUTO
മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട് 30 -ന്റെ നിറവിൽ സ്കോഡ ഒക്ടാവിയ

1996 സെപ്റ്റംബറിൽ ഉൽപ്പാദനം ആരംഭിച്ച് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന സ്കോഡ ഒക്ടാവിയയ്ക്ക് ഇതാ 30 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഫോക്സ്വാഗൺ ഗ്രൂപ്പിൽ ചേർന്നതിനുശേഷം സ്കോഡയുടെ ആദ്യത്തെ പ്രധാന മോഡലുകളിൽ ഒന്നായി തുടങ്ങിയ ഒക്ടാവിയ പിന്നീട് ചെക്ക് വാഹന നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി എന്നതാണ് ചരിത്രം, ഇതിനോടകം ഒക്ടാവിയയുടെ ഏകദേശം 7.9 ദശലക്ഷം യൂണിറ്റുകൾ കമ്പനി ഉൽപ്പാദിപ്പിച്ചിട്ടുണ്ട്.കാർ പ്രേമികളെ ഹരം കൊള്ളിച്ച ഒക്ടാവിയ RS -ന്റെ വരവ് 2000 -ത്തിലാണ്. ഒന്നാം തലമുറ ഒക്ടാവിയ 1.44 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ എന്ന നേട്ടം കൈവരിച്ചു, കൂടാതെ ചില വേരിയന്റുകൾ 2010 വരെ പ്രൊഡക്ഷനിൽ അവശേഷിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.2004 -ൽ അവതരിപ്പിച്ച രണ്ടാം തലമുറ മോഡൽ, സ്പെയ്സിനും പ്രായോഗികതയ്ക്കും പ്രാധാന്യം നൽകി, അതേസമയം DSG ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ ഉൾപ്പെടെ കൂടുതൽ സാങ്കേതികവിദ്യകൾ ചേർത്തു. 2013 -ൽ ഉൽപ്പാദനം അവസാനിച്ചപ്പോഴേക്കും ഇത് 2.6 ദശലക്ഷം യൂണിറ്റിലെത്തി.നിലവിലെ നാലാം തലമുറ മോഡൽ 2019 -ൽ ലിഫ്റ്റ്ബാക്ക്, കോമ്പി രൂപങ്ങളിൽ എത്തി, മെച്ചപ്പെട്ട കണക്റ്റിവിറ്റിയും സേഫ്റ്റി എക്യുപ്മെന്റുകളും ഉപയോഗിച്ച് 2024 -ൽ ഇത് വീണ്ടും അപ്ഡേറ്റ് ചെയ്തു.നാല് തലമുറകളിലൂടെ, ഒക്ടാവിയയ്ക്ക് വാഹന ലോകത്ത് സ്വന്തമായി ഒരു ഇടം നേടാൻ കഴിഞ്ഞു. ഡ്രൈവർ ഫോക്കസ്ഡ് പെർഫോമെൻസ് പതിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ, ഇത് ഒരു പ്രായോഗിക ഫാമിലി കാറായി തുടരുന്നു.
Sports ⏭️


