SPORTS

‘കൊച്ചിയിൽ കളിച്ചപ്പോൾ സ്ട്രച്ചറിലാണ് ഗ്രൗണ്ട് വിട്ടത്, സഞ്ജുവിന്റേത് അസാധാരണ ടൈമിങ്, ശ്രീശാന്തിനോട് ബഹുമാനം’


തിരുവനന്തപുരം∙ ബാറ്റേന്തിയാൽ ചിരിക്കാറില്ല ക്രിസ് ഗെയ്‌ൽ. നിർവികാരമായി ബോളർമാരുടെ ചിരി തല്ലി കെടുത്തുന്നതാണു വിനോദം. ക്രീസിൽ ബാറ്റുമായി താണ്ഡവമാടുന്ന ഗെയ്ൽ പക്ഷേ പുറത്ത് നിറചിരിയോടെ ആടും, പാടും. ഏതു കൊമ്പൻ ബോളറേയും അടിച്ചു പൊളിക്കും, ജീവിതമാകെ അടിപൊളിയാക്കും. ‘യൂണിവേഴ്സൽ ബോസ്’ എന്ന വിളിപ്പേര് സ്വയം ആസ്വദിച്ചാണു നടപ്പും എടുപ്പും. കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയായി കേരള ക്രിക്കറ്റിൽ അപ്രതീക്ഷിത രംഗ പ്രവേശം നടത്തിയ വെസ്റ്റിൻഡീസ് ഇതിഹാസ താരം ടീമിന്റെ കളികാണാനും പ്രോത്സാഹിപ്പിക്കാനും തലസ്ഥാനത്തെത്തിയതും കളിയാരാധകർക്ക് ആഘോഷം തീർത്താണ്. ഗെയ്ൽ ‘മനോരമ’യോട് സംസാരിക്കുന്നു.ഇത് എന്റെ ക്രിക്കറ്റ് ജീവിതത്തിലെ പുതിയൊരു അധ്യായമാണ്. കൊച്ചി ടീം ഉടമ സുഭാഷ് ജോർജ് മാനുവലുമായുള്ള സൗഹൃദമാണ് ഇതിലേക്ക് എത്തിച്ചത്.  ബ്ലൂ ടൈഗേഴ്സ്  നിലവിലെ കെസിഎൽ ചാംപ്യന്മാരാണ്. ശക്തമായൊരു അടിത്തറ അവർക്കുണ്ട്. താരങ്ങളെ പിന്തുണയ്ക്കാനും എന്റെ അനുഭവങ്ങൾ അവരുമായി പങ്കുവയ്ക്കാനും ബ്ലൂ ടൈഗേഴ്സിനെ ശക്തമായൊരു ക്രിക്കറ്റ് ബ്രാൻഡായി വളർത്താനും സഹായിക്കാനാണ് ആഗ്രഹിക്കുന്നത്. കേരളത്തിൽ ക്രിക്കറ്റിന് വലിയ ആരാധക പിന്തുണയുണ്ടെന്നു മനസിലാക്കുന്നു. നല്ല പ്രതിഭകളും ഇവിടുണ്ട്. അവർക്കു മികച്ച പ്രകടത്തിലൂടെ ശ്രദ്ധ നേടാനും ഐപിഎല്ലിലേക്കും രാജ്യാന്തര ക്രിക്കറ്റിലേക്കും മുന്നേറാനും കെസിഎൽ പോലൊരു പ്രഫഷനൽ ലീഗ് വലിയ സഹായകമാകും.നന്നായി ഓർക്കുന്നുണ്ട്. അന്ന് പരുക്കേറ്റ് സ്ട്രച്ചറിലാണ് എന്നെ ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടു പോയത്. നിർഭാഗ്യവശാൽ, കേരളത്തിലെ ആരാധകർക്ക് നൽകാൻ  ആഗ്രഹിച്ച അനുഭവമായിരുന്നില്ല അത്. അതാണ് ക്രിക്കറ്റ് , ചിലപ്പോൾ കാര്യങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ നടക്കണമെന്നില്ല. ഏറെക്കാലത്തിന് ശേഷമാണ് ഞാൻ വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തുന്നത്.  ഇത്തവണ ഇവിടുത്തെ ജനങ്ങളുമായി കൂടുതൽ സന്തോഷകരമായ ഓർമ്മകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.


Auto ⏭️

Back to top button