NEWS
പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും; ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനത്തിന് നീക്കം

ന്യൂഡൽഹി ∙ പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും. ഇരുചക്രവാഹനങ്ങൾക്കാണു പുതിയ നിയന്ത്രണ സംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. പുക മലിനീകരണം അനുവദനീയ അളവ് കടന്നാൽ വാഹനം സ്വയം ‘ഫോഴ്സ് റിപ്പയർ’ മോഡിലേക്കു മാറുന്ന സംവിധാനമാണു പരീക്ഷിക്കുന്നത്. ഭാരത് സ്റ്റേജ് 6 (ബിഎസ്-VI) രണ്ടാം ഘട്ടത്തിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇരുചക്ര വാഹനങ്ങളിൽ വേഗവും ശേഷിയും കുറഞ്ഞ് സാധാരണ ഉപയോഗം അസാധ്യമാക്കുന്ന ‘ലിംപ്-ഹോം മോഡ്’ സംവിധാനമാണ് ഏർപ്പെടുത്തുക.വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളിലുണ്ടാകുന്ന തകരാറുകൾ കണ്ടുപിടിച്ച് മുന്നറിയിപ്പ് നൽകുന്ന ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് (ഒബിഡി) സിസ്റ്റത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുക. വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം ആണ് ഈ നിർദേശം സർക്കാരിന് നൽകിയത്.∙ഇരുചക്ര വാഹനങ്ങളിൽ അനുവദനീയമായ മലിനീകരണ പരിധി ∙ കാർബൺ മോണോക്സൈഡ്– 1,900 മില്ലിഗ്രാം/കിലോമീറ്റർ ∙ ഹൈഡ്രോകാർബണുകൾ– 250 മില്ലിഗ്രാം/കിലോമീറ്റർ ∙ നൈട്രജൻ ഓക്സൈഡ്– 300 മില്ലിഗ്രാം/കിലോമീറ്റർ ∙ പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം)– 50 മില്ലിഗ്രാം/കിലോമീറ്റർ (ഡയറക്ട് ഇൻജക് ഷൻ എൻജിനുകളിൽ)
Fashion ⏭️


