NEWS
ശബരിമല സ്വർണക്കൊള്ള: സ്വർണം വേർതിരിച്ചത് ‘സ്ട്രിപ്പിങ് സോൾട്ട് ’ ഉപയോഗിച്ച്; രാസവസ്തുക്കൾ വാങ്ങിയത് മുംബൈയിൽനിന്ന്

ശബരിമല ∙ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി എന്നിവയിൽ നിന്നു സ്വർണം വേർതിരിച്ചെടുക്കാൻ ഉപയോഗിച്ചതു ‘സ്ട്രിപ്പിങ് സോൾട്ട്’ എന്നറിയപ്പെടുന്ന രാസവസ്തു തന്നെയെന്ന് ഉറപ്പാക്കി ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം. അടുത്തയാഴ്ച എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കുന്ന കട്ടിളപ്പാളി കേസിന്റെ അന്തിമ കുറ്റപത്രത്തിൽ ഇത് ഉണ്ടാകുമെന്നാണു സൂചന. സെപ്റ്റംബർ 3നു ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്.ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്നു ശേഖരിച്ച സ്ട്രിപ്പിങ് സോൾട്ടിന്റെ സാംപിൾ ശാസ്ത്രീയ പരിശോധനയ്ക്കായി ജംഷഡ്പുരിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. അവിടെ നിന്നു ലഭിച്ച പരിശോധനാഫലം സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തെളിയിക്കുന്നതിൽ നിർണായകമായി. മുംബൈയിൽ നിന്നാണ് ഇതിനുള്ള രാസവസ്തുക്കൾ വാങ്ങിയതെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Fashion ⏭️


