NEWS
ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡി സ്ഥാനം ഒഴിയുന്നു; എറണാകുളം കലക്ടർക്ക് താൽക്കാലിക ചുമതല

കൊച്ചി∙ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ മാറുന്നു. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 30ന് (നാളെ) അവസാനിക്കും. എറണാകുളം ജില്ലാ കലക്ടർ ജി.പ്രിയങ്കയ്ക്ക് താല്‍ക്കാലിക ചുമതല കൈമാറി.കേരള പൊലീസ് മുൻ മേധാവിയായ ലോക്നാഥ് ബെഹ്റ 2021ലാണ് കൊച്ചി മെട്രോ എം.ഡിയായി ചുമതലയേറ്റത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും വാട്ടർമെട്രോ പദ്ധതിയ്ക്കായും ബെഹ്റയുടെ കാലാവധി നേരത്തെ സര്‍ക്കാര്‍ നീട്ടിയിരുന്നു. മെട്രോയുടെ പ്രവർത്തന വിപുലീകരണം, പുതിയ പദ്ധതികൾ, സർവീസ് മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ കാലയളവിൽ വിവിധ നടപടികൾ നടപ്പാക്കിയിരുന്നു. പുതിയ എം.ഡിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
Fashion ⏭️


