HEALTH

വ്യായാമശേഷം വല്ലാതെ വിയർക്കുന്നതും ക്ഷീണിക്കുന്നതും നന്നായി കൊഴുപ്പ് കുറയ്ക്കുമെന്ന ധാരണ സത്യമാണോ?


വ്യായാമശേഷം ശരീരം മുഴുവൻ വിയർത്ത് കുളിച്ച അവസ്ഥയോ കടുത്ത പേശിവേദനയോ ഉണ്ടെങ്കിൽ കൂടുതൽ കൊഴുപ്പ് എരിഞ്ഞുതീർന്നു എന്ന് കരുതുന്നവരുണ്ട്. എന്നാൽ വ്യായാമത്തിന് ശേഷമുള്ള തളർച്ചയോ വിയർപ്പോ ഫാറ്റ് ലോസിന്റെ യഥാർത്ഥ അളവുകോലല്ലെന്ന് പറയുകയാണ് ഫിറ്റ്നസ് ട്രെയിനർ ചാഡോയ് ലിയോൺ.ശരീരം ചൂടാകുമ്പോൾ തണുപ്പിക്കാനായി സ്വയം പ്രവർത്തിക്കുന്ന ഒരു തെർമോറെഗുലേറ്ററി സിസ്റ്റമാണ് വിയർപ്പ്. ഉയർന്ന താപനിലയോ ഈർപ്പമോ കാരണം നിങ്ങൾ കൂടുതൽ വിയർത്തേക്കാം. വർക്കൗട്ടിന് ശേഷം ഉടൻ കുറയുന്ന ചെറിയ ഭാരം കൊഴുപ്പല്ല, കേവലം ജലാംശം (Water weight) മാത്രമാണ്.വ്യയാമത്തിന് ശേഷം പേശികളിൽ വേദനയുണ്ടാകുന്നത് മസിൽ വളർച്ചയുടെ സൂചകമല്ല. കൃത്യമായ വാം അപ്പ് ചെയ്യാത്തതുകൊണ്ടും പേശിവേദന വരാം. പേശിവേദന ഉണ്ടാകാതെ തന്നെ മസിൽ വളർച്ച സാധ്യമാണ്. കരുത്തും പ്രകടനക്ഷമതയും വർദ്ധിക്കുന്നതാണ് യഥാർത്ഥ മുന്നേറ്റം. ട്രെഡ്മില്ലിലോ മറ്റു മെഷീനുകളിലോ കാണിക്കുന്ന കാലറി കണക്കുകൾ കൃത്യമാകണമെന്നില്ല. വേണ്ടതെന്ത്?ഒരു നിശ്ചിത സമയത്തെ കഠിന വ്യായാമത്തെക്കാൾ, ദിവസേനയുള്ള നിങ്ങളുടെ ശീലങ്ങളാണ് കൊഴുപ്പ് കുറയ്ക്കുന്നത്.ശരീരം ചെലവാക്കുന്നതിനേക്കാൾ കുറഞ്ഞ അളവിൽ കാലറിയുള്ള ഭക്ഷണം കഴിക്കുക (Calorie Deficit). കൊഴുപ്പ് കുറയുമ്പോൾ പേശികൾ നഷ്ടപ്പെടാതിരിക്കാൻ ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുക. ദിവസം മുഴുവനുള്ള പൊതുവായ ശാരീരിക ചലനങ്ങൾ കാലറി എരിച്ചുകളയാൻ സഹായിക്കും. കാർഡിയോയ്ക്ക് മാത്രം പ്രാധാന്യം നൽകാതെ ഭാരം ഉയർത്തിയുള്ള വ്യായാമങ്ങൾ ശീലമാക്കുക. പേശികളുടെ വീണ്ടെടുപ്പിനും (Recovery) ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും കൃത്യമായ ഉറക്കം അത്യാവശ്യമാണ്.


Cinema ⏭️

Back to top button