AUTO
മാജിക് കീയും അഡ്വാൻസ്ഡ് ഫീച്ചറുകളും: ഹൈടെക് സംവിധാനങ്ങളോടെ ഏഥറിന്റെ ‘കൊണാർക്ക്’ പുറത്തിറങ്ങി

ഏഥർ എനർജിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ കൊണാർക്ക് ലോഞ്ച് ചെയ്തു. വില ₹99999 മുതൽ. റേഞ്ച് 200 കിമീ . എസ് , സി എന്നീ രണ്ടു വേരിയൻ്റുകൾ. എസ് വേരിയൻ്റിന് 100, 125, 161, 200 കിമീ വരെ റേഞ്ച് ലഭിക്കുന്ന ബാറ്ററി പാക്ക് ലഭ്യമാകും. സി വേരിയൻ്റിന് 121, 161 കി മീ റേഞ്ച് ലഭിക്കുന്ന ബാറ്ററി പാക്കുകളാണ് ഉണ്ടാകുക. പുതിയ ഇഎൽ പ്ലാറ്റ്ഫോമിൽ നിർമിച്ച ആദ്യ മോഡലാണിത്. സ്മാർട്ട് ഫീച്ചർഅടിപൊളി സ്മാർട്ട് ഫീച്ചറുകൾ കൊണാർക്ക് മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കീലെസ് സ്‌റ്റാർട്ട് ആണ് പ്രധാനം. മാജിക് കീ ഉപയോഗിച്ച് ഓട്ടോ ഓൺ, ഓട്ടോ ലോക്ക് ഈസിയായി ചെയ്യാം. കീ പോക്കറ്റിൽ ഇടുക. സീറ്റിൽ ഇരിക്കുക. സൈഡ് സ്റ്റാൻഡ് മാറ്റിയാൽ മതി. ഇനി പാർക്ക് ചെയ്താലും ബട്ടൺ അമർത്തുകയോ ഒന്നും വേണ്ട.. സൈഡ് സ്‌റ്റാൻഡ് ഇട്ടു നിർത്തി ശേഷം സ്‌കൂട്ടറിൽ നിന്നുമാറി നിമിഷങ്ങൾക്കകം ഓട്ടോ ലോക്ക് ആക്ടീവ് ആകും. ഇനി മറ്റാരെങ്കിലും സ്കൂട്ടർ എടുക്കാൻ ശ്രമിച്ചാലും ഓൺ ആകില്ല. മാജിക് കീ പോക്കറ്റിൽ ഇട്ടു ഇരുന്നാൽ മാത്രമേ ഓൺ ആകൂ.മാജിക് കീ നഷ്‌ട്ടമായാൽ കീ ഇല്ലെങ്കിൽ, അല്ലെങ്കിൽ നഷ്‌ടമായാൽ കീ എവിടെ മുതലാണ് സ്‌കൂട്ടറിൽ ഇല്ലാതിരുന്നതെന്ന് സ്ക്രീനിൽ കാണിക്കും. ഇനി കീ കിട്ടിയില്ലെങ്കിലും സാരമില്ല രഹസ്യകോഡ് യൂസ് ചെയ്തു തുറക്കാം. ഇതിന് നെറ്റ്‌വർക്ക് ആവശ്യമില്ല. ഓട്ടോ പോപ്പ് സീറ്റ് തുറക്കാൻ മാജിക്ക് കീ ബട്ടൺ അമർത്തിയാൽ മതി. ഇരുകകൈകളിലും സാധനങ്ങളുമായി വരുമ്പോൾ സീറ്റ് തുറക്കാൻ പിന്നിൽ ഹാൻഡ് റെയിലിനു താഴെയായി ടച്ച് ബട്ടൺ കൊടുത്തിട്ടുണ്ട്. കാൽമുട്ടുകൊണ്ട് ചുമ്മാ ടച്ച് ചെയ്താൽ മതി.
Sports ⏭️


