NEWS

‘ഇ.ഡി പറയുന്ന മൊഴികൾ നിഷേധിക്കപ്പെട്ടത്; നെടുമ്പാശേരി കേസിലെ എഫ്ഐആറിൽ മദ്യപിച്ച വിവരം ചേർത്തിട്ടില്ല’


തിരുവനന്തപുരം∙ മാസപ്പടി കേസില്‍ മൊഴികള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ ഉണ്ടോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു എ.ജിയുടെ മറുപടി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇ.ഡി പറയുന്ന മൊഴികള്‍ നിഷേധിക്കപ്പെട്ടതാണെന്നും സര്‍ക്കാരാണ് അപ്പീല്‍ പോകേണ്ടതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ദേശീയതലത്തില്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ക്കു നേരെ കേന്ദ്രം പ്രയോഗിക്കുന്ന ആയുധമാണ് ഇ.ഡി. അതിനെ ആ രീതയിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ കാണേണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇ.ഡി വേട്ടയാടലുകള്‍ നേരിട്ട് അനുഭവിച്ചവരെയാണ് എകെജി പഠനഗവേഷണകേന്ദ്രം നടത്തുന്ന സെമിനാറില്‍ പങ്കെടുപ്പിക്കുന്നതെന്നും ആ സാഹചര്യത്തിലാണ് സിപിഐയെ ക്ഷണിക്കാത്തതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.പാലക്കാട്ട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബുവിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതു അച്ചടക്കനടപടി അല്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സുരേഷ് ബാബു കൂടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു സ്ഥാനമാറ്റമെന്നും പരാതിയുമായി ആരും തന്നെ കണ്ടിട്ടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.


Fashion ⏭️

Back to top button