AUTO
സെക്കൻഡ് ഹാന്‍ഡ് നാനോ മേടിക്കാനൊരുങ്ങിയപ്പോൾ പരിഹാസം, 1.5 കോടിയുടെ ബെൻസ് സ്വന്തമാക്കി യുവാവിന്റെ മറുപടി

സ്വന്തമായൊരു കാർ വാങ്ങാന്‍ ആഗ്രഹമില്ലാത്ത ആരാണുള്ളത്? കുടുംബത്തിലെ എല്ലാവർക്കും കൂടി ഒരുമിച്ച യാത്ര ചെയ്യാനായാണ് ചെറിയ ഒരു കാറെങ്കിലും വാങ്ങണമെന്ന് പലരും ആഗ്രഹിക്കുന്നത്. പലപ്പോഴും ജീവിത സാഹചര്യങ്ങൾ അതിന് അവസരമൊരുക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇപ്പോഴിതാ സെക്കൻഡ് ഹാൻഡ് കാര്‍ വാങ്ങാൻ ആഗ്രഹിച്ചപ്പോൾ പരിഹസിച്ചവർക്ക് വായടപ്പിക്കുന്ന മറുപടിയുമായി യുവാവ് രംഗത്ത് വന്നിരിക്കുന്നത്.∙ ട്രേഡിങ്ദുര്ബലമായ തന്റെ സാഹചര്യത്തിൽ നിന്ന് ഈ നിലയിലേക്കുള്ള വളർച്ചയ്ക്ക് തന്നെ ഒരുക്കിയത് ട്രേഡിങ് ആണെന്ന് ഹർഷിത് പറയുന്നു. തന്റെ ചെറിയ തുടക്കങ്ങളെയും സ്വപ്നങ്ങളെയും ചോദ്യം ചെയ്തവർക്കുള്ള മറുപടിയായാണ് ഈ വിജയമെന്ന് ഹർഷിത് പറയുന്നു. പണം സമ്പാദിക്കാൻ മാത്രമല്ല, കുടുംബത്തെ നല്ല നിലയിൽ നോക്കാനും ജീവിത നിലവാരം ഉയർത്താനും ട്രേഡിങ് നല്ല മാർഗമാണെന്നും അദേഹം കൂട്ടിചേർക്കുന്നു.∙ ചെറിയ തുടക്കംചെറിയ തുടക്കങ്ങളാണ് എന്തിനും നല്ലത്. എളിയ മനുഷ്യരുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങൾക്കും എന്നും സമൂഹം എതിരാണ്. പെട്ടെന്ന് പഠിച്ച് ജീവിക്കാനുള്ള എന്തെങ്കിലും ജോലി കണ്ടെത്തു എന്നായിരിക്കും ഉപദേശിക്കുക. സുരക്ഷിതത്വം നോക്കി ഇവരൊക്കെ പറയുന്നത് കേട്ടനുസരിച്ചാൽ ഒരിക്കലും നമുക്ക് നമ്മുടെ സ്വപ്നങ്ങൾ നേടിയെടുക്കാനാകില്ല. അതിനെ എല്ലാം അതിജീവിക്കാൻ സാധിക്കണം. സ്വപ്നങ്ങൾക്ക് വേണ്ടി അധ്വാനിച്ചാൽ ഫലം ഉറപ്പാണെന്നും പറയുന്നു.∙ പരിശ്രമിക്കുക
Sports ⏭️


