NEWS

കേരളകൗമുദി ‘ഓണാനിലാവ്’ മന്ത്രി ഒ ജെ ജനീഷ് ഉദ്‌ഘാടനം ചെയ്യും; റിമിടോമി ലൈവ് ബാൻഡ് ഷോ ഇന്ന്

ഒ ജെ ജനീഷ്

കൊച്ചി: പ്രസിദ്ധീകരണത്തിന്റെ 115 വർഷങ്ങൾ പിന്നിടുന്ന കേരള കൗമുദി കൊച്ചി, തൃശൂർ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന വെസ്റ്റ്ഷിപ്പ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസന്റ്സ് ഓണനിലാവ് പരിപാടിയും റിമി ടോമി ലൈവ് ബാൻഡ് ഷോയും ഇന്ന് നടക്കും.

വൈകിട്ട് 5.30ന് ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി കായിക യുവജനക്ഷേമ മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. തോമസ് ഉണ്ണിയാടാൻ എംഎൽഎ അദ്ധ്യക്ഷനാകും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി തൃശൂർ യൂണിറ്റുകളുടെ ചീഫുമായ പ്രഭു വാര്യർ സ്വാഗതം ആശംസിക്കും. കേരള കൗമുദി ഡിജിഎം മാർക്കറ്റിംഗ് വി കെ സുഭാഷ് കൃതജ്ഞത രേഖപ്പെടുത്തും.

പരിപാടിയുടെ ഓൺലൈൻ ടിക്കറ്റ് വിതരണം ബുക്ക് മൈ ഷോ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അന്തിമ ഘട്ടത്തിലാണ്. സിൽവർ, ഗോൾഡ്, ഡയമണ്ട് വിഭാഗങ്ങളിലായുള്ള ടിക്കറ്റുകൾ ബുക്ക് മൈഷോയ്ക്ക് പുറമെ ഇന്ന് ഉച്ചവരെ കേരളകൗമുദി കൊച്ചി, തൃശൂർ ഓഫീസുകളിലൂടെയും ലഭിക്കും.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.
കല്യാൺ ജുവലേഴ്‌സ്, സ്വർണമുഖി ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജോയ് ആലുക്കാസ്, ബെസ്റ്റിനേഷൻ ഹോളിഡേയ്‌സ്, പിട്ടാപ്പിള്ളിൽ ഏജൻസിസ്, മുത്തൂറ്റ് ഫിനാൻസ്, ഗാജറ്റ് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവരാണ് പരിപാടിയുടെ സഹപ്രായോജകർ.
RELATED TOPICS: KERALA KAUMUDI ONANILAVU, RIMI TOMY LIVE BAND SHOW, IRINJALAKUDA EVENTS, ONANILAVU 2026, KERALA KAUMUDI KOCHI THRISSUR

Read News ⏭️

Back to top button