NEWS
‘ഞാൻ ആരുടെയും വിരോധിയല്ല, ലീഗിനെതിരെയാണ് പറഞ്ഞത്; പിണറായിക്ക് പണികൊടുത്തത് ഷംസീർ’: വെള്ളാപ്പള്ളി

പറവൂർ∙ ന്യൂനപക്ഷമെന്നു പറയുന്ന മുസ്ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു സംഘടിത വോട്ട് ബാങ്കുകളായെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്കൂളുകൾ, കോളജുകൾ, ഭൂമി, ഭരണം, വ്യവസായം, സമ്പത്ത് എന്നിവയെല്ലാം അവരുടേതാണെന്ന് എസ്എൻഡിപി യോഗം പറവൂർ യൂണിയൻ നടത്തിയ ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ വെള്ളാപ്പള്ളി പറഞ്ഞു.‘‘മലപ്പുറത്തു മാത്രമല്ല, കാസർകോട്, വയനാട് ജില്ലകളിലും ഈഴവ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല. ഈ ദുഃഖം പറഞ്ഞാൽ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം ഈഴവരെയും തന്നെയും മുസ്ലിം വിരോധികളായി പ്രചരിപ്പിക്കുന്നു. ഈഴവനെന്നു പറഞ്ഞാൽ ജാതി പറയുന്നു എന്നു കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനാണു പലരും ശ്രമിക്കുന്നത്. ഞാൻ നീതി പറഞ്ഞാൽ ജാതി, മറ്റുള്ളവരെല്ലാം ജാതി പറഞ്ഞാൽ നീതി എന്നാണ് സ്ഥിതി.
Fashion ⏭️


