NEWS

ഇ.ഡി ആക്രമണക്കേസ്; ഗൂഢാലോചന വിവരങ്ങൾ മറയ്ക്കാൻ ശ്രമം? ഫോൺ ലോക്ക് തുറന്നുനൽകാതെ ബിനു ഉൾപ്പെടെയുള്ള പ്രതികൾ


തിരുവനന്തപുരം∙ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പൊലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ 4 പ്രതികൾ. കേസിലെ പതിനാറാം പ്രതിയും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.ബിനു ഉൾപ്പെടെ 4 പ്രതികളുടെ മൊബൈൽ ഫോൺ ഇതുവരെ അന്വേഷണസംഘത്തിന് തുറന്നു പരിശോധിക്കാൻ സാധിച്ചിട്ടില്ല. പൊലീസ് ആവശ്യപ്പെട്ടെങ്കിലും ‌മൊബൈൽ ഫോൺ തുറക്കുന്നതിനുള്ള പാസ്‌വേഡ് പ്രതികൾ കൈമാറാത്തതാണു വെല്ലുവിളി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണസംഘം പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിക്കുന്നത്.കോടതി ഇടപെടലിലൂടെ 4 പ്രതികളുടെ മൊബൈൽ ഫോൺ തുറന്നു പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ അടുത്തനീക്കം. ഇതിനായി കോടതിയിൽ അപേക്ഷ നൽകും. കേസിൽ ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനാണ് പ്രതികൾ മൊബൈൽ ഫോൺ പരിശോധനയെ എതിർക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.


Fashion ⏭️

Back to top button