SPORTS

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ഇന്നുമുതൽ; ഇന്ത്യയുടെ ആദ്യ മത്സരം തായ്‌ലൻഡിനെതിരെ


ദുബായ് ∙ വനിതാ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിനു ദുബായിയിൽ ഇന്നു കൊടിയേറ്റ്. തായ്‌ലൻഡ് – ഹോങ്കോങ് മത്സരമാണ് ആദ്യം. മത്സരം രാത്രി 8 മുതൽ സോണി ടെൻ 1,3 ചാനലുകളിലും സോണി ലിവ് ആപ്പിലും തൽസമയം കാണാം. ഞായറാഴ്ച തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. അടുത്തമാസം 8 വരെ നീളുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ – പാക്കിസ്ഥാൻ ആവേശപ്പോരാട്ടം സെപ്റ്റംബർ അഞ്ചിനാണ്. ‘ഞങ്ങളുടെ ശ്രദ്ധ ഒരു എതിരാളിയിൽ മാത്രം ഒതുങ്ങുന്നില്ല. എല്ലാവരെയും പോലെ ഞങ്ങളും മികച്ച പോരാട്ടം തന്നെ പുറത്തെടുക്കും. ഒരു ടീമിനെയും നിസ്സാരമായി കരുതാനാവില്ല,’ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറ‍ഞ്ഞു.


Auto ⏭️

Back to top button