CINEMA

‘ഐ ആം ഗെയിം’ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യി​ ​ന​ഹാ​സ് ​ഹി​ദാ​യ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഐ​ ​ആം​ ​ഗെ​യിം​ ​പ്രീ​ ​റി​ലീ​സ് ​ഇ​വ​ന്റും​ ​മ്യൂ​സി​ക് ​ലോ​ഞ്ചും​ ​നാ​ളെ​ ​വൈ​കി​ട്ട് 6​ന് ​കാ​ക്ക​നാ​ട് ​കി​ൻ​ഫ്ര​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​ക്സി​ബി​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ക്കും.​ ​പ്ര​വേ​ശ​നം​ ​സൗ​ജ​ന്യം​ ​ആ​ണ്.​ ​ ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ജേ​ക്സ് ​ബി​ജോ​യ്,​ ​ഗാ​യ​ക​ൻ​ ​വേ​ട​ൻ,​ ​അ​ർ​മാ​ൻ​ ​മാ​ലി​ക് ​എ​ന്നി​വ​ർ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സം​ഗീ​ത​ ​പ​രി​പാ​ടി​യും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഇ​വ​ന്റി​ൽ​ ​ചി​ത്ര​ത്തി​ലെ​ ​താ​ര​ങ്ങ​ളും​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രും​ ​സാ​ന്നി​ധ്യം​ ​അ​റി​യി​ക്കും.​ ​


ബി​ഗ് ​ബ​ഡ്ജ​റ്റ് ​ഫാ​ന്റ​സി​ ​ത്രി​ല്ല​റാ​യ​ ​ഐ​ ​ആം​ ​ഗെ​യിം​ ​സെ​പ്തം​ബ​ർ​ 3​ന് ​ആ​ഗോ​ള​ ​റി​ലീ​സാ​യി​ ​എ​ത്തും.​ ​സീ​ ​മ്യൂ​സി​ക് ​ചി​ത്ര​ത്തി​ന്റെ​ ​മ്യൂ​സി​ക് ​അ​വ​കാ​ശം​ ​സ്വ​ന്ത​മാ​ക്കി​ .​ ​ജേ​ക്സ് ​ബി​ജോ​യ് ​ഈ​ണം​ ​ന​ൽ​കി​യ,​ ​മ​ഴ​വി​ല്ലാ​യേ​”​ ​എ​ന്ന​ ​ഗാ​നം​ ​ഇ​തി​ന​കം​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യി​ ​മാ​റി.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം,​താ​ര​ത്തി​ന്റെ​ ​ക​രി​യ​റി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സി​നി​മ​യാ​ണ് ​എ​ത്തു​ന്ന​ത്.​ ​


മ​ല​യാ​ളം​ ​കൂ​ടാ​തെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി,​ ​ക​ന്ന​ഡ​ ​ഭാ​ഷ​ക​ളി​ലും​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.​ ​മെ​ഗാ​ ​ബ്ലോ​ക് ​ബ​സ്റ്റ​ർ​ ​ഹി​റ്റാ​യ​ ​ലോ​ക​യ്ക്ക് ​ശേ​ഷം​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത്.​ ​ആ​ർ​ഡി​എ​ക്സ് ​എ​ന്ന​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ന​ഹാ​സ് ഹിദായത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​സ​വി​ശേ​ഷ​ത.


Business ⏭️

Back to top button