NEWS

പൗർണ്ണമിക്കാവിൽ ഇന്ന് നിറപുത്തരി

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ഇന്ന് നിറപുത്തരി ചടങ്ങ് നടക്കും.രാവിലെ മേൽശാന്തി സജീവൻ പോറ്റിയുടെ കാർമികത്വത്തിൽ നടക്കുന്ന പൂജാ ചടങ്ങുകൾക്ക് ശേഷം നിറപുത്തരി ഭക്തജനങ്ങൾക്ക് നൽകും. പ്രത്യേക മഹാഗണപതി ഹവനവും ചതയ പൂജകളും ഉണ്ടായിരിക്കും. ശൃംഗേരി ശാരദാ മഠത്തിലെ മുഖ്യ പുരോഹിതനായ ഫണികുമാർ ശർമയുടെ കാർമികത്വത്തിലാണ് ഗണപതി ഹവനം. വൈകിട്ട് 4ന് അക്ഷര ദേവീ സ്തുതിയുടെ ഡി.ഡി പ്രകാശനം ക്ഷേത്ര നടയിൽ നടക്കും. പ്രൊഫസർ അച്യുതഭാരതി സ്വാമിയാർ തിരുവനന്തപുരം മേയർ വി.വി രാജേഷിന് സി.ഡി നൽകി പ്രകാശനം ചെയ്യും.അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാന പ്രസിഡന്റ് മാധവൻ.ബി.നായർ,സംവിധായകൻ രമേഷ് ബാബു, ഗായിക കീർത്തന രമേഷ്, സംഗീത സംവിധായകൻ അനിൽ മണ്ണാത്തറ തുടങ്ങിയവർ പങ്കെടുക്കും.രാവിലെ 4.30 മുതൽ രാത്രി 10 വരെ നിരവധി കലാപരിപാടികൾ ഉണ്ടായിരിക്കും.രാത്രി 10ന് വലിയ ഗുരുസിയോടെ നട അടയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Read News ⏭️

Back to top button