NEWS

ഷാർജയിൽ പ്രവാസി മലയാളി പെൺകുട്ടിയുടെ ജീവനെടുത്ത അഞ്ച് മിനിറ്റ്; ഏക മകളുടെ വിയോഗത്തിൽ കണ്ണീരിണിഞ്ഞ് മാതാപിതാക്കൾ


ഷാർജ∙ നാട്ടിൽ ബന്ധുക്കളുടെ കല്യാണത്തിരക്കും കളിചിരികളും കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തി സ്കൂളിൽ പോകാൻ ആകാംക്ഷയോടെ കാത്തിരുന്ന ഏഴുവയസ്സുകാരിയുടെ വിയോഗം ഒരു കുടുംബത്തിന്റെ പ്രകാശമാണ് കെടുത്തിക്കളഞ്ഞത്. ഷാർജ അൽ നബ്ബയിലെ കെട്ടിടത്തിലെ മൂന്നാം നിലയിലെ അപ്പാർട്മെന്റിൽനിന്ന് വീണ് മലയാളി ദമ്പതികളുടെ ഏക മകൾ സഫ മുബാറക് മരിച്ച അപകടം പ്രവാസി ലോകത്തിനാകെ കണ്ണീരോർമയാകുന്നു.ഇന്നലെ രാവിലെ ഒൻപതിനാണ് പ്രവാസി മനസ്സുകളെ ഉലച്ച ആ വാർത്തയെത്തിയത്. പിതാവ് മുബാറക് പാർക്കിങ്ങിൽ കിടന്ന കാർ മാറ്റിയിടാനായി താഴേക്കിറങ്ങിയ അഞ്ചേ അഞ്ച് മിനിറ്റിലാണ് ആ കൊച്ചുജീവൻ വിധി തട്ടിയെടുത്തത്. സഫയുടെ മാതാവ് മുർഷിദ ഈ സമയം ജോലിസ്ഥലത്തായിരുന്നു.ഈ മാസം 15ന് നാട്ടിൽ നടന്ന ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച ഇവർ യുഎഇയിൽ തിരിച്ചെത്തിയത്. ബന്ധുക്കളായ കുട്ടികളോടൊപ്പം ഓടിക്കളിച്ചതിന്റെ സന്തോഷവും വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരെ കാണാനുള്ള ആവേശത്തിലുമായിരുന്നു സഫ. എന്നാൽ, ആ ആഗ്രഹങ്ങളത്രയും ബാക്കിയാക്കി കുഞ്ഞുസഫ വിടപറഞ്ഞു.


Fashion ⏭️

Back to top button