CINEMA

ജീവയും അപർണയും വേർപിരിഞ്ഞു; വിവാഹവാർഷിക ദിനത്തിൽ പോസ്റ്റുമായി താരം


ജീവയും അപർണയും

മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരദമ്പതികളാണ് ജീവയും അപർണയും. തമാശകളും കൗണ്ടറുകളും രസകരമായ അവതരണ ശൈലിയുമൊക്കെയാണ് ഇരുവരെയും മലയാളികൾക്ക് ഏറെ പ്രിയങ്കരമാക്കിയത്. അടുത്തിടെയായി ഇരുവരും വേർപിരിയുകയാണെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ജീവ. വിവാഹവാർഷിക നാളിൽ തന്നെയാണ് വേർപിരിയുന്നതിനെ സംബന്ധിച്ച് പോസ്റ്റ് ജീവ പങ്കുവച്ചിരിക്കുന്നത്.

‘ഇക്കാര്യം നിങ്ങളോട് പറയുന്നത് അത്ര എളുപ്പമല്ല. പക്ഷേ ഇത് പറയാതെ ഇരിക്കാൻ കഴിയില്ല. ഇനിമുതൽ ഞങ്ങൾ ഒന്നിച്ചല്ല. ജിവയും അപർണയുമാത്രമാണ്. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണിത്. ഞങ്ങളുടെ തീരുമാനം നിങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നായിരുന്നു ജീവയുടെ പോസ്റ്റ്. 2015 ഓഗസ്റ്റ് 24നായിരുന്നു ഇരുവരുടെയും വിവാഹം.


English Summary

Popular mini-screen couple Jeeva and Aparna are facing renewed separation rumors after Aparna’s recent social media post and her reply to a fan’s comment. Her birthday post mentioned moving forward “completely alone,” and when asked about their wedding anniversary, she replied, “That’s all in the past.” Fans are expressing concern, but the couple has not officially confirmed their split.
RELATED TOPICS: APARNA BIRTHDAY POST, MALAYALAM TV COUPLE, CELEBRITY SEPARATION RUMOURS, JEEVA APARNA SEPARATION, APARNA POST


Business ⏭️

Back to top button