ഓണത്തിന് വെറും അഞ്ച് മിനിട്ടിൽ സൗന്ദര്യം കൂട്ടാം; എത്ര സമയമില്ലാത്തവർക്കും ചെയ്യാവുന്ന നാല് വിദ്യകൾ

പ്രതീകാത്മക ചിത്രം
കാലാവസ്ഥാ മാറ്റം കാരണം പലർക്കും ചർമപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഓണക്കാലത്ത് അണിഞ്ഞൊരുങ്ങാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഇതൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഷോപ്പിംഗും മറ്റ് തിരക്കുകളും കാരണം പലർക്കും ചർമസംരക്ഷണം ചെയ്യാനുള്ള സമയവും ലഭിക്കാറില്ല. അതിനാൽ വളരെ പെട്ടെന്ന് തന്നെ ചെയ്യാവുന്ന ചില ഫേസ്പാക്കുകൾ പരിചയപ്പെടാം. ചുരുങ്ങിയ സമയംകൊണ്ട് അത്ഭുതപ്പെടുത്തുന്ന ഫലം തരും എന്നതാണ് ഇതിന്റെ പ്രത്യേകത.
കറ്റാർവാഴ
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. ചർമം തിളങ്ങാനും മൃദുവാക്കാനും ഇത് സഹായിക്കും. വെയിലേറ്റുള്ള കരിവാളുപ്പുകൾ ഉടനടി മാറി ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും ജലാംശം നിലനിർത്തി ചുളിവുകൾ ഉണ്ടാകുന്നത് തടയാനും ഇത് സഹായിക്കും. കറ്റാർവാഴ ജെല്ലെടുത്ത് ചർമത്തിൽ പുരട്ടി 10 മുതൽ 15 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്.
ഓട്സ്
ചർമത്തിലെ കരിവാളിപ്പ് മാറാൻ ഫലപ്രദമായ മാർഗമാണ് ഓട്സ്. മുഖക്കുരുവിനെ തടയാൻ ആവശ്യമായ സിങ്കും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വരൾച്ച മാറി ചർമം തിളങ്ങാനും ഓട്സ് സഹായിക്കും. രണ്ട് ടേബിൾസ്പൂൺ ഓട്സ് മൂന്ന് ടേബിൾസ്പൂൺ തൈരോ പാലോ ഉപയോഗിച്ച് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് മുരട്ടി 15 മിനിട്ട് വരെ വച്ചശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
ബദാം
വൈറ്റമിൻ ഇ, ആന്റി ഓക്സിഡന്റുകൾ എന്നിവ ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം ഓയിൽ ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുന്നത് ചർമം ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. അല്ലെങ്കിൽ ബദാം കുതിർത്ത് പാലിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കി 15 മിനിട്ട് മുഖത്ത് പുരട്ടി കഴുകി കളയാവുന്നതാണ്.
പഴം
പൊട്ടാസ്യം, വിറ്റാമിൻ എ, ബി എന്നിവ പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിൽ ജലാംശം നിലനിർത്തുന്നതിനും ചുളിവുകൾ മാറ്റുന്നതിനും ഇത് സഹായിക്കും. വാഴപ്പഴം അരച്ച് ചർമത്തിൽ പുരട്ടി 20 മിനിട്ട് വരെ വച്ചശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. കഴിയുമെങ്കിൽ അരച്ച പഴത്തിലേക്ക് അൽപ്പം തേൻ ചേർക്കുന്നതും ഉത്തമമാണ്.
English Summary
Try these quick and easy face packs for glowing skin during the Onam season. Aloe vera, oats, almonds and banana can help hydrate the skin, improve softness and reduce dullness. These simple home remedies are ideal for those with busy schedules and limited time for skincare.
RELATED TOPICS: ONAM FACE PACK, GLOWING SKIN TIPS, HOMEMADE FACE PACKS, SKINCARE TIPS MALAYALAM, ONAM BEAUTY TIPS
Health ⏭️


